കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
സ്കൂട്ടര്‍ ഓടിച്ചിരുന്നത് ആഫിദയാണ്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്ന് വന്ന ബൈക്കില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞുവീഴുകയും ആഫിദയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും എതിര് വശത്തേക്ക് വീണതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നതിങ്ങനെയാണ്.
ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. നെല്ലിപ്പറമ്പിൽവെച്ച് ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരേ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടി. ഈ സമയം പിറകിൽ നിന്നു വന്ന ബൈക്കും ആഫിദയുടെ സ്കൂട്ടറിൽ ത്തട്ടി. മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. സ്കൂട്ടറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മറുവശത്തേക്ക് വീണതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ, മകൻ: മുഹമ്മദ് മെഹഫൂഫ് (ലല്ലു).
