തിളച്ച പാൽ ഒഴിച്ച് യുവതിയെ പൊള്ളലേൽപ്പിച്ചു

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

തിളച്ച പാൽ ഒഴിച്ച് യുവതിയെ പൊള്ളലേൽപ്പിച്ചു

ആര്യനാട്: തിളച്ച പാൽ ശരീരത്തിലൊഴിച്ച് യുവതിയെ ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.
​രണ്ടുദിവസം ചികിത്സ നൽകിയില്ല


കഴിഞ്ഞ മാസം 26-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം പ്രതി ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം പോലീസിൽ അറിയിക്കണമെന്ന് ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചതോടെ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈ തട്ടി പാൽ ദേഹത്ത് വീണതാണെന്നാണ് ആദ്യം പെൺകുട്ടി ആശുപത്രിയിൽ മൊഴി നൽകിയിരുന്നത്.


​മർദ്ദനവും മാനസിക പീഡനവും
ആശുപത്രിയിൽ എത്തിയ മാതാവിനോടാണ് പെൺകുട്ടി ക്രൂരതയുടെ വിവരങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് മാതാവ് ആര്യനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരും ഒപ്പം താമസിക്കാൻ തുടങ്ങിയ കാലം മുതൽ പ്രതി യുവതിയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top