Author: admin

സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു

കോഴിക്കോട്: പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കോഴിക്കോട് പുറമേരി ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് സംഭവം. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് കുട്ടികളുമായി വന്ന ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനെ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ബസിന്റെ ടയറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിന്റെ തീവ്രതയും സ്ഫോടകവസ്തുവും ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പിഎൻ രോഗികൾക്ക് സമഗ്ര ചികിത്സ നൽകുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്താദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (PN) ബാധിച്ചവർക്ക് സർക്കാർ തലത്തിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി കേരളം മാതൃകയാകുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കെയർ’ (CARE) പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിക്കൊണ്ടാണ് ഈ ചികിത്സാ ഘട്ടത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ എൻ.പി.ആർ.ഡി (NPRD) പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സാ സഹായം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന അപൂർവ രോഗികൾക്ക്, ആരോഗ്യ […]

കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു

കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി(67) ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ

പാലാ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് നാളെ വൈകിട്ട് കൊടിയേറുകയാണ്. പതാക പ്രയാണം നാളെ രാവിലെ 8ന് ളാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും 7 ൻ്റെ വിശുദ്ധ കുർബാനയോടെ ആരംഭിക്കും .വിശുദ്ധ കുർബാനയ്ക്ക് ശേഷം 8 ന് പതാക യാത്ര ആരംഭിക്കും.വൈകിട്ടോടെ അർത്തുങ്കൽ കുരിശുപള്ളിയിൽ നിന്നും പതാക പ്രയാണം ആരംഭിച്ച് പള്ളിയങ്കണത്തിൽ ആലപ്പുഴ മെത്രാൻ ജയിംസ് ആനാ പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കപ്പെടും. 25 വർഷം മുമ്പ് […]

അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ

പാലക്കാട്: മലമ്പുഴയിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീനത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അധ്യാപകന്റെ ഫോണിൽ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയുകയാണ്. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ സംസ്കൃതാധ്യാപകനായ അനിലിന്റെ ഫോണിൽ നിന്നാണ് അശ്ലീല ദര്സിശ്യങ്ങൾ കണ്ടെത്തിയത്. പ്രതിയുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിദഗ്ധ […]

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ നഗ്ന വിഡിയോ പകര്‍ത്തി-യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

ബംഗളൂരു: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ ബ്ലാക് മെയില്‍ ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി യുവാവിന്‍റെ പരാതി. ബംഗളൂരുവിലെ 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്. ജനുവരി 5 നാണ് ഹാപ്പൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇഷാനി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി താന്‍ സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുകയും ചില വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇവരുടെ സംഭാഷണം വാട്ട്സാപ്പ് മുഖേനയായി. സ്ത്രീയുടെ നമ്പറിൽ നിന്ന് വിഡിയോ കോള്‍ […]

അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് സേന പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. റഷ്യൻ പതാകയുമായി റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന ‘മറിനേര’ എന്ന കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയെന്നാരോപിച്ചാണ് നടപടി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് കപ്പൽ കണ്ടെത്തിയത്. ഐസ്‌ലാൻഡിന്റെ തീരത്തിൽ നിന്ന് 222 കിലോമീറ്റർ അകലെയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.കപ്പലിൽ ആറു ജോർജിയൻ പൗരന്മാർ, 17 […]

ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു ആയിരുന്നു സംഭവം. കൊടും വളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. വീട്ട് ഉപകരണങ്ങളും നശിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സുതാര്യവുമായ അന്വേഷണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിക്ക് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്നും പൂർണ സ്വാതന്ത്രത്തോടെയാണ് അന്വേഷണം നടന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ തെളിവുകൾ ലഭ്യമായാൽ അതിനനുസരിച്ച് ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ […]

എല്ലാ സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് കളർ കോഡ്

സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളർ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും […]

Back To Top