Category: Kerala News

ഹയർസെക്കൻഡറി രണ്ടാം വർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.

ശബരിമല സ്വർണ്ണ മോഷണക്കേസ്: പങ്കജ് ഭണ്ഡാരിയും ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണമോഷണക്കേസിൽ നിർണായക അറസ്റ്റ്. കോസുമായും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധം പുലർത്തിയ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ ആണ് പങ്കജ് ഭണ്ഡാരി.കർണാടകയിലെ വ്യവസായിയാണ് ഗോവർദ്ധൻ. ഇവരെയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ് ഐ ടി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.ശബരി മലയിൽ നിന്ന് കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്മാർട് ക്രിയേഷനിലെത്തിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി വേർതിരിച്ചത്. ഇതിനെപ്പറ്റിയുള്ള […]

മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാൻ ഇല്ലാത്ത അക്ഷരമാണ് ഴ

മലയാളം എങ്ങനെയാണ് ഉണ്ടായതെന്നത് വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല നമ്മുടെ ഭാഷ; നൂറ്റാണ്ടുകൾ നീണ്ട മാറ്റങ്ങളിലൂടെയാണ് മലയാളം ഇന്നത്തെ രൂപത്തിലെത്തിയത്. ​മലയാളത്തിന്റെ ഉല്പത്തിയെക്കുറിച്ച് പ്രധാനമായും രണ്ട് വാദങ്ങളാണ് ഭാഷാവിദഗ്ധർക്കിടയിലുള്ളത്. ​1. ദ്രാവിഡ ഭാഷാ കുടുംബം ​ലോകത്തിലെ പ്രധാന ഭാഷാ കുടുംബങ്ങളിൽ ഒന്നായ ദ്രാവിഡ ഭാഷാ കുടുംബത്തിൽ നിന്നാണ് മലയാളം പിറന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവ മലയാളത്തിന്റെ ‘സഹോദരി’ ഭാഷകളാണ്. ഇതിൽ തമിഴുമായിട്ടാണ് മലയാളത്തിന് ഏറ്റവും അടുത്ത ബന്ധമുള്ളത്. ​2. […]

മുന്നണി മാറ്റം ആലോചിക്കുന്നു. മൂന്നാം പിണറായി സർക്കാർ വരും

എൻഡിഎയുടെ ഭാഗമായി പത്ത് വർഷം നടന്നു കാലു തളർന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നണി മാറ്റം അവർ ആലോചിക്കുന്നുണ്ട്. അവർആലോചിക്കട്ടെയെന്നുംഎസ്എൻഡിപി ഇടപെടില്ലെന്നുംവെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.ബിഡിജെഎസിൻ്റെ സീറ്റുകളിൽ സവർണർ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാലു തേഞ്ഞതല്ലാതെ അവർക്ക് ഒന്നും കിട്ടിയില്ല.ഇടതുപക്ഷത്തുള്ളവർക്ക് എന്തൊക്കെ കിട്ടി. എൻഡിഎയി അവർക്ക്ഒന്നുമില്ലെന്നുംവെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്. അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. […]

ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപിയിൽ ചർച്ച

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും […]

കേരള സർവകലാശാല രജിസ്റ്റർ അനിൽകുമാറിനെ മാറ്റി

വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. വിസി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിൻസിപ്പൽ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്. രജിസ്ട്രാർ […]

നടിയെ ആക്രമിച്ച കേസ്:മുഖ്യമന്ത്രിയേ കണ്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം […]

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന […]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാന അധികാരം ഡിസിസികൾക്ക് : കെപിസിസി

കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് […]

കേരള കോൺഗ്രസ് എമ്മിനെ വീണ്ടും ക്ഷണിച്ച യുഡിഎഫിന് മറുപടിയുമായി ജോസ് കെ മാണി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. അതേസമയം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ട്വന്റിഫോറിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം

Back To Top