Category: National News

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(2), 103(1) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷന്‍ പ്രകാരവും പോലിസ് കേസെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് […]

പുതുവർഷം തിരിച്ചടി

എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ എണ്ണ കമ്പനികൾ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ല. 2026 ജനുവരി 1 മുതൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധന ന നിലവിൽ വന്നു.

ജനങ്ങളെ പിഴിയുന്നു; ഇന്ധനവില കുറയ്‌ക്കാതെ 
മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്‌) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണ വില ബാരലിന്‌ ശരാശരി 80 ഡോളറായിരുന്നു. നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന്‌ 67.6 ഡോളർ മാത്രം. ബാരലിന്‌ 12.4 ഡോളറിന്റെ (1110 രൂപ) കുറവാണ്‌ മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ ഡിസംബറിൽ എണ്ണ വില വീണ്ടും താഴ്‌ന്ന്‌ ബാരലിന്‌ 62.24 […]

ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബെംഗളൂരു: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി .അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ :അവസാന തീയതി 31

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച്‌ ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം.ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകള്‍ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയും പാൻ കാർഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകള്‍ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല. […]

കർണാടകയിൽ ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക

കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘ‍ിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചില്‍ വെച്ച്‌ കോസ്റ്റല്‍ മറൈൻ പൊലീസ് പരിക്കേറ്റ നിലിയില്‍ കിടന്ന കടല്‍ കാക്കയെ തണ്ടെത്തിയത്. ഇത് പ്രദേശവാസികള്‍ക്കിടയിലും സുരക്ഷാ ഏജൻസികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മറൈൻ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി […]

പശുക്കളെ വാങ്ങാൻ വായ്പ എടുത്ത കർഷകനെ കൊണ്ട് വൃക്ക വിൽപ്പിച്ചു

പശുക്കളെ വാങ്ങാന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന്‍ പലിശയടക്കം വായ്പാ തുക 74 ലക്ഷമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതനായി. ചന്ദ്രാപൂര്‍ സ്വദേശിയായ സദാശിവ് കുഡെ എന്ന കര്‍ഷകനെയാണ് പലിശക്കാര്‍ കംബോഡിയയില്‍ കൊണ്ടുപോയി വൃക്ക വില്‍പ്പിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കൃഷി നഷ്ടമായപ്പോഴാണ് പശുക്കളെ വാങ്ങി ഡയറി ബിസിനസ് തുടങ്ങാന്‍ സദാശിവ് കുഡെ തീരുമാനിച്ചത്. പലിശക്ക് പണം കടം നല്‍കുന്ന നിരവധി പേരില്‍ നിന്നായാണ് ഒരു ലക്ഷം രൂപ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദിവസം പതിനായിരം രൂപയോളം […]

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർകൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. […]

Back To Top