യുവാക്കളെ കളത്തിൽ ഇറക്കാൻ സിപിഐഎം
നിയമസഭ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അവസ്ഥയെ മറികടന്ന് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ യുവനേതാക്കള്‍ക്ക് കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ പരിഗണിക്കുന്നത് എലത്തൂരിലാണ്. എന്‍സിപിയില്‍ നിന്ന് മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായില്ലെങ്കില്‍ കുന്നമംഗലത്തായിരിക്കും വസീഫ് ജനവിധി തേടുക. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മത്സരിക്കും. കെ കെ ഷൈലജ മത്സര രംഗത്തില്ലെങ്കില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും […]



