അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ

പാലക്കാട്: മലമ്പുഴയിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീനത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അധ്യാപകന്റെ ഫോണിൽ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയുകയാണ്. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ സംസ്കൃതാധ്യാപകനായ അനിലിന്റെ ഫോണിൽ നിന്നാണ് അശ്ലീല ദര്സിശ്യങ്ങൾ കണ്ടെത്തിയത്. പ്രതിയുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോൺ കൈമാറിയത്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികൾ മൊഴി നൽകി. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതൽ പരാതികൾ വന്നതോടെ അഞ്ചു വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പോലീസ് കേസെടുത്തു.

തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ 5 കുട്ടികളാണ് ദുരനുഭവം നേരിട്ട സംഭവം തുറന്നുപറഞ്ഞത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് തുടരുകയാണ്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം ഇന്നാണ്.

അതേസമയം, വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീനത്തിനിരയാക്കിയ സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി എഇഒയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്കൂളിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നിരുന്നു. അധ്യാപകൻ വിദ്യാർഥിയെ പീനത്തിനിരയാക്കിയ വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും ആണ് എഇഒയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അതിക്രമം നേരിട്ട വിവരം വിദ്യാർഥിയുടെ കുടുംബം സംഭവം അറിഞ്ഞ അന്നുതന്നെ അധ്യാപകരെയും വിവരം അറിയിച്ചിരുന്നു. എന്നാൽ സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം സംഭവം അറിഞ്ഞതിനെ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 19ന് അധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി. എന്നാൽ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top