വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആർടിസിയുടെ സ്വന്തം ലേബലിലുള്ള കുപ്പിവെള്ളമാണ് ബസിനുള്ളില്‍ വിതരണം ചെയ്യുക. യാത്രാമധ്യേ വെള്ളത്തിനായി യാത്രക്കാർ കടകള്‍ തേടി അലയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ പുതിയ പരിഷ്കാരമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
പൊതുവിപണിയിലെ വിലയേക്കാള്‍ ഒരു രൂപ കുറവിലായിരിക്കും യാത്രക്കാർക്ക് വെള്ളം ലഭിക്കുക. പ്രമുഖ ഉല്‍പ്പാദകരില്‍ നിന്ന് മൊത്തമായി വാങ്ങുന്ന വെള്ളം കെഎസ്ആർടിസിയുടെ ബ്രാൻഡിലായിരിക്കും വിതരണം ചെയ്യുക. ഇതുസംബന്ധിച്ച ചർച്ചകള്‍ അവസാനഘട്ടത്തിലാണ്.
കുപ്പിവെള്ളം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജീവനക്കാർക്കും ലഭ്യമാക്കും. ഒരു കുപ്പി വില്ക്കുമ്പോള് കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും വീതം നല്‍കാനാണ് തീരുമാനം. ബസിനുള്ളില്‍ ഡ്രൈവർ ക്യാബിനോട് ചേർന്ന് കുപ്പിവെള്ളം സൂക്ഷിക്കാൻ പ്രത്യേക റാക്കുകള്‍ സജ്ജീകരിക്കും. ഡ്രൈവർക്ക് വെള്ളം സൂക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാകും.
