യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

താമരശ്ശേരി : യുവതിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഇവർ എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പത്തുമണികഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ജീവിത പങ്കാളി ആദിൽ (29) ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്‌തപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലിസ് പറഞ്ഞു.


ആദിലും ഹസ്‌നയും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരിച്ച ഹസ വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്‌നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസുള്ള മൂത്തമകൻ മാത്രമേ ഇപ്പോൾ ഹസ്‌നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റു രണ്ടുകുട്ടികൾ മുൻ ഭർത്താവിന്റെ കൂടെയാണ്. ആദിലു വിവാഹമോചിതനാണ്. ഈങ്ങാപ്പുഴയിൽ മകൻ വെടിക്കൊന്ന സുബൈദയയുടെ
മുൻ ഭർത്താവിന്റെ കൂടെയാണ്. ആദിലും വിവാഹമോചിതനാണ്. ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ആദിൽ. ഹസ്‌നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top