കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ

മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാന്‍റെ സാഹസം. ഇതിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ നിന്നും വഴുതി വീഴുന്നത് കാണാം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ അഭിലാസ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ 2 പാപ്പാന്മാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിലൊരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അയാൾ ഇപ്പോഴും ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാസങ്ങളായി ആനയെ തളച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമടക്കം ഇവിടെയെത്തി നൽകുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top