വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം. രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം സ്വദേശിയായ സുരേഷാണ് അക്രമം നടത്തിയത്. അക്രമണത്തില്‍ സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് പരിക്കേറ്റത്.
അബുദാബിയിൽവാഹനാപകടം:
മലപ്പുറം സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു_ ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരണപ്പെട്ടു.മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിന്റെ മകനാണ് ലത്തീഫ്. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം അബുദാബിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ലത്തീഫിന്റെ മൂന്ന് മക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹൗസ് മെയ്‌ഡും […]
വിമാനത്തിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു
വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചർജ് ചെയ്യുന്നതും വിമാനത്തിനുള്ളിലെ ഇൻ – സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചർജ് ചെയ്യുന്നതും ഇനിമുതൽ അനുവദിക്കില്ല. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളിൽ […]
മ്യാൻമാർ – സ്വാതന്ത്രദിനം
തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ( ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ : ബ്രിട്ടീഷ് കോളനിയായിരുന്ന “യൂണിയൻ ഓഫ് ബർമ്മ”യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് “സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ” എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും “യൂണിയൻ ഓഫ് ബർമ്മ” എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ […]
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. നാളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മുന്നൊരുക്കങ്ങള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങനെയെങ്കില്‍ ഏപ്രിലില്‍ വോട്ടെടുപ്പുണ്ടാകും. മെയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. എസ്‌ഐആറില്‍ പേരുകള്‍ […]
ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്’: സാദിഖലി തങ്ങള്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്‌ലിം ലീഗ്. എത്ര സീറ്റ് ചോദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ലീഗിന്റെ മണ്ഡലങ്ങളില്‍ ലീഗ് തന്നെ മല്‍സരിക്കുമെന്നും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും മുന്നണി യോഗത്തില്‍ അക്കാര്യം പറയുമെന്നും സാദിഖലി തങ്ങള്‍. കോട്ടയം അടക്കമുള്ള ജില്ലകളില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാനുള്ള നീക്കം തുടരുന്നുവെന്ന് വ്യക്തമാക്കിയ തങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പമെന്നും ചൂണ്ടിക്കാട്ടി. തൃശൂരിന് അപ്പുറത്തേക്കുള്ള […]
ബുർജ് ഖലീഫ ഇന്ന് പതിനാറാം വയസ്സിലേക്ക്
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ (“ഖലീഫ ടവർ”). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 […]
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു
തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്. നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിനു കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപോര്‍ട്ട്. രാവിലെ 6.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാല്‍ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകള്‍ക്ക് […]
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് അന്തരിച്ചു
കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്‌റത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. പരിപാടികള്‍ എല്ലാം […]
ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം
ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസത്തിനു ശേഷം തിരിച്ചു വരാൻ ആഗ്രഹിച്ചപ്പോൾ അന്ത്യം… തിരിച്ചു വരാൻ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല, ചതിക്കുഴികളിൽ വീണുപോകുന്ന ജീവിതങ്ങൾ എന്നും ഒരു നൊമ്പരമാണ്. ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ ഒരിടത്തുനിന്ന് തുടങ്ങിയ സൗഹൃദം ഹസ്‌ന എന്ന മൂന്ന് മക്കളുടെ ഉമ്മയുടെ ജീവിതം തകർത്തത് നിമിഷനേരം കൊണ്ടാണ്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന ഹസ്‌ന, അഞ്ചുമാസം കഴിഞ്ഞത് ലഹരിക്ക് അടിമയായ ഒരു ക്രി.മി.നലിനൊപ്പമായിരുന്നു […]
