പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തില്‍ പായസം കുടിക്കാനെത്തി,തിരികെ പോയത് കുളത്തില്‍ മുങ്ങി താഴ്ന്ന അച്ഛന്റെയും മകളുടെയും ജീവന്‍ രക്ഷിച്ച്
കാസര്‍കോട്: പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിച്ചത് രണ്ട് ജീവന്‍. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന അച്ഛനും 12 വയസുകാരിയായ മകള്‍ക്കുമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷകരായത്. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേര്‍ന്നാണ് ഇരുവരേയും രക്ഷിച്ചത്. പൂജാരി നല്‍കിയ പായസം കുടിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തില്‍ ഒരു പെണ്‍കുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത […]
സ്ത്രീസുരക്ഷാ പദ്ധതിയിലേക്ക് എട്ടരലക്ഷം പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കുന്നു. 35നും 60നും ഇടയില്‍ പ്രായമുള്ള, യാതൊരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന(മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം(പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും […]
ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(2), 103(1) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷന്‍ പ്രകാരവും പോലിസ് കേസെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് […]
വി.ഡി. രാജപ്പൻ – ജന്മദിനം
മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യ കഥാപ്രസംഗകനാണ് വി.ഡി. രാജപ്പൻ. നിരവധി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജീവിതരേഖ ദേവദാസ്, വാസന്തി ദമ്പതികളുടെ പുത്രനായി കോട്ടയത്ത് ജനനം. ഒരു സഹോദരിയുണ്ട്. സുലോചനയാണ് ഭാര്യ, രണ്ടു മക്കൾ; രാജേഷ്, രാജീവ്. രാജേഷ് മഹാത്മാഗാന്ധി സർവകലാശാലയിലും, രാജീവ് ദോഹയിൽ നഴ്സായും ജോലിചെയ്യുന്നു. ഏറ്റുമാനൂരിനടുത്തുള്ള പേരൂരിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു […]
മൊബൈലിലെ എല്ലാ ഫങ്ഷനും അവന് നിസ്സാരം
തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പൊലീസ് കുറിക്കുന്നു. പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ […]
രാമന്തളിയിലെ കൂട്ടമരണം: മരിച്ച 6 വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു
രാമന്തളിയിലെ കൂട്ടമരണ കേസില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റ്. ശരണ്യ എം.ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മരിച്ച കുട്ടികളുടെ അമ്മ ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായും 6 വയസുള്ള കുഞ്ഞ് ലൈംഗിക അതിക്രമത്തിന് വിധേയയായിരുന്നുവെന്നതായുമുള്ള വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.. സത്യം ചെരുപ്പിടുമ്ബോഴേക്കും കള്ളം ലോകം ചുറ്റുമെന്ന് നിങ്ങള്‍ കേട്ടിട്ടല്ലേ ഉള്ളൂ, എന്നെ സംബന്ധിച്ചിടത്തോളം അത് നേരിട്ട് കണ്ട, അനുഭവിച്ച ദിവസങ്ങളാണ് കടന്ന് പോയത്. ഇത് രാമന്തളിയിലെ കൂട്ട […]
ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി- തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല
തിരുവനന്തപുരം: തൊണ്ടിമുതല്‍ നശിപ്പിച്ച കേസില്‍ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍തന്നെ പുറത്തിറക്കും. മൂന്നു വര്‍ഷത്തേക്ക് നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രിംകോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. ഇനിയുള്ള ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും […]
ഇന്ന് ധനു മാസത്തിലെ തിരുവാതിര
ഇന്ന് ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം.എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക. ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്. മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ […]
കൂനൻ കുരിശു സത്യം സ്മരണ ദിനം
കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരിമാരും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരെ 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്നും അറിയപ്പെടുന്നു. കൂനൻകുരിശു സത്യത്തിൽ ഉപയോഗിച്ച പ്രതിജ്ഞാവാചകം എന്തായിരുന്നു എന്നതിനെ പറ്റി വ്യത്യസ്തഭാഷ്യങ്ങൾ നിലവിലുണ്ട് ചില ചരിത്രകാരന്മാർ കൂനൻ കുരിശ് സത്യം […]
മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം
കണ്ണൂർ: സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിന് ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. കേരളയാത്രയെ രണ്ടാംദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് പരേഡും […]
