Author: admin

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപോര്‍ട്ടില്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ മലയാളം മാധ്യമമായ ട്വന്റി ഫോറാണ് റിപോര്‍ട്ട് ചെയ്തത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് […]

രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി; യുവാവിന്റെ മൃതദേഹം കായലിൽ

ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേ​ഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലിൽ നിന്നാണു കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നു ഇറങ്ങി പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃദേഹം കായലിൽ നിന്നു കിട്ടിയത്. കായലിൽ ഒഴുകിനടന്ന മൃതദേഹം മുൻ പഞ്ചായത്തംഗം […]

കര്‍ണാടകയില്‍ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍

കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളില്‍ രണ്ട് പേർ ഹൈസ്കൂള്‍ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂള്‍ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിന്റെ […]

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ […]

മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി കത്രിക വിഴുങ്ങി

കോഴിക്കോട്: സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി. തുടർന്നു യുവാവിനെ ഇഎൻടി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റി മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു. ഇഎൻടി വിഭാ​ഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നു […]

വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു; 19കാരി മരിച്ചു

വീടിന് മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചുനിന്ന 19കാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്.ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയിൽ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല.പെൺകുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. […]

ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്‌ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാലുപേർ മരിച്ചിരുന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു.ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദു‌ൽ ലത്തീഫിൻ്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്‌ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം […]

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു; വിടവാങ്ങിയത് സത്യന്‍ മുതല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടന്‍

മലയാള ചലച്ചിത്ര നടന്‍ പുന്നപ്ര അപ്പച്ചന്‍ (77) അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് വണ്ടാനത്തേക്ക് മാറ്റിയത്. ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ […]

എസ്ഐആറിൽ ജനുവരി 22 വരെ പേര് ചേർക്കാം

നിലവിൽ പുറത്തിറക്കിയ എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ. ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. വിദേശത്തുള്ളവർക്ക് പേരുവിവരങ്ങൾ ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് മരിച്ചത്. 72 വയസായിരുന്നു. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആണ് പരിശോധന നടത്തുന്നത്. സച്ചിദാനന്ദൻ മരിച്ചതിനെ തുടർന്ന് ഇയാളുടെ വീട്ടിലെ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. […]

Back To Top