ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനും കുടുങ്ങി.
പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് വന്‍ ലഹരിവേട്ട. കണിയാപുരത്തെ വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനുമടങ്ങുന്ന ഏഴ് പേരെ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി. കിഴക്കേകോട്ട സ്വദേശിയായ ഡോ. വിഘ്‌നേഷ് ദത്തന്‍ (34), ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന (27), ഐടി പ്രൊഫഷണലായ അവിനാഷ് (29) എന്നിവര്‍ക്കൊപ്പം ലഹരി മാഫിയയിലെ സ്ഥിരം കുറ്റവാളികളായ അസിം, അജിത്ത്, അന്‍സിയ, ഹരീഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ തുടരന്വേഷണം നടക്കും. ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് […]
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി.
തിരുവനന്തപുരം കല്ലമ്പലത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍. കല്ലമ്ബലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.കല്ലമ്ബലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്- രണ്ടു പേര്‍കൂടി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ […]
KSFE കസ്റ്റമർ മീറ്റ് 2025 ആഘോഷപൂർവ്വം നടന്നു.
KSFE മണ്ണന്തല ശാഖ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് ബ്രാഞ്ച് ഓഫീസിൽ ഇന്ന് 3 മണിക്ക് വിജയകരമായി നടന്നു. KSFE അർബൻ റീജിയൺ AGM ശ്രീ. രാജു ആർ ഭദ്രദീപം കൊളുത്തി. മണ്ണന്തല ശാഖാ മാനേജർ ശ്രീമതി. മീന. എസ്.നായർ അദ്ധ്യക്ഷയായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന സുപ്രധാന നേട്ടം കൈവരിക്കാൻ KSFE യ്ക്ക് സാധിച്ചതായും ഈ നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ MNBC(മിസലേനിയസ്സ് നോൺ ബാങ്കിഗ് കമ്പനി ) ആയി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ […]
ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല; രാത്രിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു. ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരുമ്പോള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒന്‍പതു മണിയോടെ കണ്ടക്ടര്‍ […]
മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ല് വിഴുങ്ങി- ഒരു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മണ്ണ് വാരി വിഴുങ്ങുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന ചെറിയ കല്ലുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും […]
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിൻ്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും […]
വി എസിന്റെ ചിത്രം നീക്കം ചെയ്തു; പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റത്തിന് പിന്നാലെ വിവാദം
ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തു. തിരുവനന്തപുരം പാറശ്ശാലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ചിത്രമാണ് എടുത്ത് മാറ്റിയത്. ഭരണം മാറിയപ്പോൾ ബോധപൂർവ്വം ചിത്രം മാറ്റിയതാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 15ൽ 12 സീറ്റുകൾ നേടി യുഡിഎഫ് ബ്ലോക്കു പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്തിരുന്നു. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ നിന്നാണ് ഇപ്പോൾ വി എസിന്റെ ചിത്രം നീക്കം ചെയ്തിരിക്കുന്നത്. എൽഡിഎഫ് […]
ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപിയിൽ ചർച്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും […]
