Category: Local News

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് അന്തരിച്ചു

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്‌റത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. പരിപാടികള്‍ എല്ലാം […]

ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം

ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസത്തിനു ശേഷം തിരിച്ചു വരാൻ ആഗ്രഹിച്ചപ്പോൾ അന്ത്യം… തിരിച്ചു വരാൻ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല, ചതിക്കുഴികളിൽ വീണുപോകുന്ന ജീവിതങ്ങൾ എന്നും ഒരു നൊമ്പരമാണ്. ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ ഒരിടത്തുനിന്ന് തുടങ്ങിയ സൗഹൃദം ഹസ്‌ന എന്ന മൂന്ന് മക്കളുടെ ഉമ്മയുടെ ജീവിതം തകർത്തത് നിമിഷനേരം കൊണ്ടാണ്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന ഹസ്‌ന, അഞ്ചുമാസം കഴിഞ്ഞത് ലഹരിക്ക് അടിമയായ ഒരു ക്രി.മി.നലിനൊപ്പമായിരുന്നു […]

പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തില്‍ പായസം കുടിക്കാനെത്തി,തിരികെ പോയത് കുളത്തില്‍ മുങ്ങി താഴ്ന്ന അച്ഛന്റെയും മകളുടെയും ജീവന്‍ രക്ഷിച്ച്‌

കാസര്‍കോട്: പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിച്ചത് രണ്ട് ജീവന്‍. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന അച്ഛനും 12 വയസുകാരിയായ മകള്‍ക്കുമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷകരായത്. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേര്‍ന്നാണ് ഇരുവരേയും രക്ഷിച്ചത്. പൂജാരി നല്‍കിയ പായസം കുടിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തില്‍ ഒരു പെണ്‍കുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത […]

മൊബൈലിലെ എല്ലാ ഫങ്ഷനും അവന് നിസ്സാരം

തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പൊലീസ് കുറിക്കുന്നു. പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ […]

രാമന്തളിയിലെ കൂട്ടമരണം: മരിച്ച 6 വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു

രാമന്തളിയിലെ കൂട്ടമരണ കേസില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റ്. ശരണ്യ എം.ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മരിച്ച കുട്ടികളുടെ അമ്മ ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായും 6 വയസുള്ള കുഞ്ഞ് ലൈംഗിക അതിക്രമത്തിന് വിധേയയായിരുന്നുവെന്നതായുമുള്ള വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.. സത്യം ചെരുപ്പിടുമ്ബോഴേക്കും കള്ളം ലോകം ചുറ്റുമെന്ന് നിങ്ങള്‍ കേട്ടിട്ടല്ലേ ഉള്ളൂ, എന്നെ സംബന്ധിച്ചിടത്തോളം അത് നേരിട്ട് കണ്ട, അനുഭവിച്ച ദിവസങ്ങളാണ് കടന്ന് പോയത്. ഇത് രാമന്തളിയിലെ കൂട്ട […]

മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം

കണ്ണൂർ: സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിന്‌ ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. കേരളയാത്രയെ രണ്ടാംദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് പരേഡും […]

എറണാകുളത്ത് പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം

വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന്‍ നഷ്ടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് […]

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരേ കേസടുത്ത് പോലിസ്

വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പോലിസ്. വടകര പോലിസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.മര്‍ദനത്തിന്റെ […]

യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

താമരശ്ശേരി : യുവതിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഇവർ എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പത്തുമണികഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ജീവിത പങ്കാളി ആദിൽ (29) ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്‌തപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലിസ് പറഞ്ഞു. ആദിലും ഹസ്‌നയും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് […]

ഗവ. ആശുപത്രിയിൽ പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു.

കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ […]

Back To Top