Category: Local News

കണ്ണൂരിൽ മാരക മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

ബം​​ഗ​​ളൂ​​രു​​വി​​ൽ​​ നി​​ന്നു മാ​​ര​​ക മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ കൊ​​ണ്ടു​​വ​​ന്ന് കേ​​ര​​ള​​ത്തി​​ലെ ഏ​​ജ​​ന്‍റു​​മാ​​ർ​​ക്ക് എ​​ത്തി​​ച്ചു ന​​ല്കു​​ന്ന ദമ്പതികൾ ക​​ണ്ണൂ​​രി​​ൽ പി​​ടി​​യി​​ൽ. ബം​​ഗ്ലൂ​​രു​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ത​​യ്യി​​ൽ കൊ​​യി​​ലാ​​ണ്ടി ഹൗ​​സി​​ൽ രാ​​ഹു​​ൽ എ​​ന്ന ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ഭാ​​ര്യ കു​​റ്റ്യാ​​ടി സ്വ​​ദേ​​ശി​​നി ക​​ക്കോ​​ട്ട് ചാ​​ലി​​ൽ വീ​​ട്ടി​​ൽ ന​​ജീ​​മ എ​​ന്നി​​വ​​രെ​​യാ​​ണു ക​​ണ്ണൂ​​ർ സി​​റ്റി പോ​​ലീ​​സും ഡാ​​ൻ​​സാ​​ഫ് ടീമും ​​ചേ​​ർ​​ന്ന് പി​​ടി​​കൂ​​ടു​​ന്ന​​ത്. സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്കു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നത്തി​​ൽ നാ​​ർ​​ക്കോ​​ട്ടി​​ക്ക് എ​​സി​​പി പി. ​​രാ​​ജേ​​ഷി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം ക​​ണ്ണൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് പോ​​ലീ​​സ് ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ഇ​​രു​​വ​​രും […]

ബസിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രിക്ക് ദാരുണാന്ത്യം

കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് ആഫിദയാണ്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്ന് വന്ന ബൈക്കില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞുവീഴുകയും ആഫിദയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്ക് വീണതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്.ആഫിദയാണ് […]

പോക്‌സോ കേസ് പ്രതിയ്ക്ക് ഒമ്പതു വര്‍ഷം തടവും പിഴയും

കല്ലാച്ചി: സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് ഒമ്പതു വര്‍ഷം കഠിന തടവും 17,000 രൂപ പിഴയും. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി എഴുത്തച്ഛന്‍കണ്ടി സായൂജി(29)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്.പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അതിജീവിത കാലത്ത് ട്യൂഷനുപോകുന്നതിനായി ബസ് സ്‌റ്റോപ്പിലേക്ക് നടക്കവെ, ബൈക്കില്‍ വന്ന പ്രതി വിദ്യാര്‍ത്ഥിനിയെ സഹായം വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.2024 ഫെബ്രുവരി പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് […]

രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി; യുവാവിന്റെ മൃതദേഹം കായലിൽ

ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേ​ഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലിൽ നിന്നാണു കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നു ഇറങ്ങി പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃദേഹം കായലിൽ നിന്നു കിട്ടിയത്. കായലിൽ ഒഴുകിനടന്ന മൃതദേഹം മുൻ പഞ്ചായത്തംഗം […]

മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി കത്രിക വിഴുങ്ങി

കോഴിക്കോട്: സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി. തുടർന്നു യുവാവിനെ ഇഎൻടി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റി മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു. ഇഎൻടി വിഭാ​ഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നു […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് മരിച്ചത്. 72 വയസായിരുന്നു. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആണ് പരിശോധന നടത്തുന്നത്. സച്ചിദാനന്ദൻ മരിച്ചതിനെ തുടർന്ന് ഇയാളുടെ വീട്ടിലെ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. […]

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. മേജർ […]

അരിവാൾ രോഗം ജീവനെടുത്തു

എടവണ്ണ ചാലിയാറിലെ ആദിവാസി ഉന്നതിയിലെ അരിവാൾ രോഗം ബാധിച്ച കൗമാരക്കാരൻ മരിച്ചു. ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ.ആർ (16) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ചികിത്സയിലായിരുന്നു ഗോപി. ദിവസങ്ങളായി രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ഗോപിയെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. ജനിതക രോഗമായ അരിവാൾ രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ […]

‘മുൻഷി’ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി […]

വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം. രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം സ്വദേശിയായ സുരേഷാണ് അക്രമം നടത്തിയത്. അക്രമണത്തില്‍ സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് പരിക്കേറ്റത്.

Back To Top