അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ
പാലക്കാട്: മലമ്പുഴയിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീനത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അധ്യാപകന്റെ ഫോണിൽ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയുകയാണ്. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ സംസ്കൃതാധ്യാപകനായ അനിലിന്റെ ഫോണിൽ നിന്നാണ് അശ്ലീല ദര്സിശ്യങ്ങൾ കണ്ടെത്തിയത്. പ്രതിയുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിദഗ്ധ […]
ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം
നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു ആയിരുന്നു സംഭവം. കൊടും വളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. വീട്ട് ഉപകരണങ്ങളും നശിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം
മലപ്പുറം: ബസ് കാത്തു നിൽക്കവെ ഡെലിവറി വാൻ ഇടിച്ച് വാർഡ് മെംബർക്ക് ദാരുണാന്ത്യം. മലപ്പുറം മങ്കടയിലാണ് ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചത്. പഞ്ചായത്ത് നാലാം വാർഡിലെ സിപിഐ മെമ്പർ 40 കാരിയായ സി.പി നസീറയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. ഈ സമയം കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ […]
പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി
വെമ്പായം കൊഞ്ചിറ മേനാംകോട് ലാൽ ഭവനിൽ ഗ്രേസി ദാസിന്റെ (67) ബാഗിൽ നിന്നാണ് പണവും സ്വർണവും നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മോഷണത്തെക്കുറിച്ചപോത്തൻകോട് പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 11.30ന് പോത്തൻകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കാർഷിക വായ്‌പയായി പണയം വയ്ക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണം. മകന്റെ സുഹൃത്തിന് നൽകാനുള്ള നാലര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പണയം വയ്ക്കാനെത്തിയത്. എന്നാൽ കാർഷിക വായ്പ സ്‌കീമിൽ പണയം വയ്‌ക്കാൻ പറ്റില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. […]
യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ചു.
പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ടുനിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), രണ്ടാം പ്രതി കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഡിസംബര്‍ 23നു വൈകീട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വച്ച് അജാസ് […]
തൃശൂരിൽ അഞ്ചുവയസുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശിൽപ (30), അക്ഷയ് ജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം ശിൽപ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാൽ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശിൽപ വാതിൽ തുറക്കാത്തതിനാൽ മോഹിത്തിന്റെ […]
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിലായി വൻ ലഹരി വേട്ട
കോഴിക്കോട് : നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ […]
പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കെട്ട്
വയനാട് മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികില്‍സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിനു ശേഷം തുണിക്കഷ്ണം പുറത്തുവന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ ദേവി(21)ക്കാണ് ദുരനുഭവമുണ്ടായത്. അസഹ്യമായ വേദനയെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29നാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കും മന്ത്രിക്കും യുവതി പരാതി നല്‍കി. മന്ത്രി ഒ […]
ഇടുക്കി ഉപ്പുതറയിൽ യുവതിയെ കൊലപ്പെടുത്തി. ഭർത്താവ് ഒളിവിൽ
കട്ടപ്പന: ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.ഉപ്പുതറ എം.സി കവല, മലയക്കാവിൽ സുബിന്റെ ഭാര്യ രജനി (37) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽപോയ ഭർത്താവ് സുബിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു, സ്ഥിരമായിട്ടുള്ള വഴക്കിൽ രണ്ടുപേരും പിണങ്ങി നിൽക്കുകയായിരുന്നു,ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ കേസും നിലവിലുണ്ട്. ഒരു മാസം മുമ്പാണ് ഉപ്പുതറയിലുള്ള വീട്ടിൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകൻ സ്കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ കിടക്കുന്നതു […]
കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ
മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാന്‍റെ സാഹസം. ഇതിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ നിന്നും വഴുതി വീഴുന്നത് കാണാം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ അഭിലാസ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 2 പാപ്പാന്മാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിലൊരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അയാൾ ഇപ്പോഴും ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാസങ്ങളായി ആനയെ തളച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും […]
