എറണാകുളത്ത് കാറിന് തീപിടിച്ച് അപകടം. എറണാകുളം വടവുകോട് ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് സമീപത്തായിരുന്നു സംഭവം. മൂന്നുപേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് യാത്രക്കാർ വളരെപ്പെട്ടന്ന് തന്നെ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
എന്നാൽ വാഹനം നിർത്തിയിട്ടിരുന്ന പുറംപോക്കിലേയ്ക്കും തീ പടർന്നു. പിന്നാലെ സമീപത്തെ കാടിനും വൈദ്യുതി ലൈനിലേയ്ക്കും തീ പടർന്നു. വൈദ്യുതി ലൈനിന്റെ കവറിംഗിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിവരമറിഞ്ഞ് തൃക്കാക്കരയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
