ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
എറണാകുളത്ത് കാറിന് തീപിടിച്ച് അപകടം. എറണാകുളം വടവുകോട് ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് സമീപത്തായിരുന്നു സംഭവം. മൂന്നുപേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് യാത്രക്കാർ വളരെപ്പെട്ടന്ന് തന്നെ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ വാഹനം നിർത്തിയിട്ടിരുന്ന പുറംപോക്കിലേയ്ക്കും തീ പടർന്നു. പിന്നാലെ സമീപത്തെ കാടിനും വൈദ്യുതി ലൈനിലേയ്ക്കും തീ പടർന്നു. വൈദ്യുതി ലൈനിന്റെ കവറിംഗിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിവരമറിഞ്ഞ് തൃക്കാക്കരയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും […]
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപോര്‍ട്ടില്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ മലയാളം മാധ്യമമായ ട്വന്റി ഫോറാണ് റിപോര്‍ട്ട് ചെയ്തത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് […]
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ […]
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു; വിടവാങ്ങിയത് സത്യന്‍ മുതല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടന്‍
മലയാള ചലച്ചിത്ര നടന്‍ പുന്നപ്ര അപ്പച്ചന്‍ (77) അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് വണ്ടാനത്തേക്ക് മാറ്റിയത്. ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ […]
ആന്റണി രാജു അയോഗ്യൻ
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആൻ്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആൻ്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു. ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമം 8(3) അനുസരിച്ച് ശിക്ഷ പൂർത്തിയാക്കി ജയിൽമോചിതനാകുന്ന ദിവസം മുതൽ ആറ് വർഷത്തേക്ക് മത്സരിക്കാനും വിലക്കുണ്ട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ആന്റണി രാജുവിന് അവസരമുണ്ട്. ശിക്ഷ മേൽക്കോടതി […]
ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവം
ഡയാലിസിസിനിടെ വിറയലുണ്ടായി രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ കേസിൽ പ്രതികളാകും. ഡിസംബർ 29നാണ് അഞ്ചു രോഗികൾക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതിൽ മജീദ് (52) 30ന് രാത്രിയിലും […]
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. നാളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മുന്നൊരുക്കങ്ങള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങനെയെങ്കില്‍ ഏപ്രിലില്‍ വോട്ടെടുപ്പുണ്ടാകും. മെയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. എസ്‌ഐആറില്‍ പേരുകള്‍ […]
ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്’: സാദിഖലി തങ്ങള്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്‌ലിം ലീഗ്. എത്ര സീറ്റ് ചോദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ലീഗിന്റെ മണ്ഡലങ്ങളില്‍ ലീഗ് തന്നെ മല്‍സരിക്കുമെന്നും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും മുന്നണി യോഗത്തില്‍ അക്കാര്യം പറയുമെന്നും സാദിഖലി തങ്ങള്‍. കോട്ടയം അടക്കമുള്ള ജില്ലകളില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാനുള്ള നീക്കം തുടരുന്നുവെന്ന് വ്യക്തമാക്കിയ തങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പമെന്നും ചൂണ്ടിക്കാട്ടി. തൃശൂരിന് അപ്പുറത്തേക്കുള്ള […]
സ്ത്രീസുരക്ഷാ പദ്ധതിയിലേക്ക് എട്ടരലക്ഷം പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കുന്നു. 35നും 60നും ഇടയില്‍ പ്രായമുള്ള, യാതൊരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന(മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം(പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും […]
ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി- തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല
തിരുവനന്തപുരം: തൊണ്ടിമുതല്‍ നശിപ്പിച്ച കേസില്‍ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍തന്നെ പുറത്തിറക്കും. മൂന്നു വര്‍ഷത്തേക്ക് നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രിംകോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. ഇനിയുള്ള ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും […]
