ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി.
തിരുവനന്തപുരം കല്ലമ്പലത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍. കല്ലമ്ബലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.കല്ലമ്ബലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്- രണ്ടു പേര്‍കൂടി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ […]
KSFE കസ്റ്റമർ മീറ്റ് 2025 ആഘോഷപൂർവ്വം നടന്നു.
KSFE മണ്ണന്തല ശാഖ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് ബ്രാഞ്ച് ഓഫീസിൽ ഇന്ന് 3 മണിക്ക് വിജയകരമായി നടന്നു. KSFE അർബൻ റീജിയൺ AGM ശ്രീ. രാജു ആർ ഭദ്രദീപം കൊളുത്തി. മണ്ണന്തല ശാഖാ മാനേജർ ശ്രീമതി. മീന. എസ്.നായർ അദ്ധ്യക്ഷയായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന സുപ്രധാന നേട്ടം കൈവരിക്കാൻ KSFE യ്ക്ക് സാധിച്ചതായും ഈ നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ MNBC(മിസലേനിയസ്സ് നോൺ ബാങ്കിഗ് കമ്പനി ) ആയി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ […]
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം കാണാൻ മലയുടെ മുകളില്‍ക്കയറിയ യുവാവ് കാല്‍ തെറ്റി താഴെ വീണു മരിച്ചു
കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് കോഴിക്കോട് എയർപോർട്ടിന് സമീപമുള്ള വെങ്കുളം വ്യൂ പോയിൻ്റില്‍ നിന്ന് താഴ്ചയിലേക്ക് വീണ് മരിച്ചു. താഴേക്ക് വീണ യുവാവിൻ്റെ കഴുത്തിലൂടെ കമ്പ് തുളച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്._ കരിപ്പൂർ വിമാനത്താവളത്തിന് അടുത്ത് റൺവേയിൽ വിമാനം വരുന്നതും പോകുന്നതും കാണുവാൻ ധാരാളം ആൾക്കാർ ഈ സ്ഥലത്ത് ഒത്തുകൂടുന്നത് […]
കുമരകത്തെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്‍
കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 2010 ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോൺഗ്രസിൻ്റെ പോസ്റ്ററിൽ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. സ്വതന്ത്രനെന്ന് പറയുമ്പോഴും ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല; രാത്രിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു. ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരുമ്പോള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒന്‍പതു മണിയോടെ കണ്ടക്ടര്‍ […]
മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ല് വിഴുങ്ങി- ഒരു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മണ്ണ് വാരി വിഴുങ്ങുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന ചെറിയ കല്ലുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും […]
പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ :അവസാന തീയതി 31
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം.ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകള്‍ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയും പാൻ കാർഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകള്‍ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല. […]
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ഡിസംബർ 29) വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93 മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് […]
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിൻ്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും […]
