കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക് – Village News TV
വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]
മുക്കുപണ്ടം പണയംവച്ച രണ്ടുപേർ അറസ്റ്റിൽ
മുക്കുപണ്ടം പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി .ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് നഗരത്തിലെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.130ൽ അധികം വ്യാജ വളകളുപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പിത്തള,ചെമ്പ് വളകൾക്ക് മുകളിൽ തിരിച്ചറിയാത്തവിധം സ്വർണം പൂശി പണയം വയ്ക്കുകയായിരുന്നു. വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. […]
വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം
കാസർഗോഡ്: തൂങ്ങിമരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം.കുമ്ബള ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്ബതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരിക്കാൻ സന്തോഷ് ശ്രമിച്ചത്. ഫാനിലോ ഹുക്കിലോ കുരുക്കിട്ട ശേഷം, ഉയരം ലഭിക്കുന്നതിനായി കട്ടിയുള്ള തെർമോക്കോള്‍ കഷ്ണങ്ങള്‍ക്ക് […]
കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു
കഴക്കൂട്ടം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടെക്നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനി ജീവനക്കാരി സന്ധ്യ (38) ആണ് അന്തരിച്ചത്. വെമ്പായം തേക്കട കുഴിവിള രാജേഷിന്റെ (വേണു) ഭാര്യയാണ്. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിലാണ് താമസം. അപകടം ബുധനാഴ്ച കഴിഞ്ഞ ബുധനാഴ്ച ടെക്നോപാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. സന്ധ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽവീണ സന്ധ്യയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് […]
ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലേക്ക് തീപടര്‍ന്നു; മധ്യവയസ്‌കന്‍ മരിച്ചു
കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീയണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാല്‍, […]
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു.
തിരുവനന്തപുരം പോത്തൻകോട് അണ്ടൂർകോണത്ത് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഓടയിലാണ് അൻഷാദ് വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അണ്ടൂർകോണം എൽ പി എസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാൽ പിന്നീട് അതുവഴി വന്ന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്നു […]
ഏഴാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് അഡ്മിറ്റാണ്. നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് ടോം ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി […]
തിളച്ച പാൽ ഒഴിച്ച് യുവതിയെ പൊള്ളലേൽപ്പിച്ചു
ആര്യനാട്: തിളച്ച പാൽ ശരീരത്തിലൊഴിച്ച് യുവതിയെ ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.രണ്ടുദിവസം ചികിത്സ നൽകിയില്ല കഴിഞ്ഞ മാസം 26-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം പ്രതി ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം പോലീസിൽ അറിയിക്കണമെന്ന് […]
സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
കോഴിക്കോട്: പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കോഴിക്കോട് പുറമേരി ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് സംഭവം. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് കുട്ടികളുമായി വന്ന ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനെ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ബസിന്റെ ടയറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിന്റെ തീവ്രതയും സ്ഫോടകവസ്തുവും ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു
കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി(67) ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
