Category: Sports

തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കുന്നതിൻ്റെ ഗുണങ്ങൾ

അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് നെല്ലിക്ക. എന്നാൽ തണുപ്പ് കാലത്ത് ഇതിന്റെ പ്രാധാന്യം വളരെയധികമാണ് പോഷകങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു ശൈത്യകാലത്ത് ജലദോഷം, ചുമ, പനി എന്നിവ പടരുന്നത് സാധാരണമാണ്. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാനുള്ള ശേഷി നൽകുകയും ചെയ്യുന്നു. ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണം തണുപ്പുകാലത്ത് ചർമ്മം വരണ്ടതാകാനും മുടി കൊഴിച്ചിൽ കൂടാനും സാധ്യതയുണ്ട്. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് […]

നേമം പിടിക്കാൻ ശശി തരൂർ എംപിയെ ഇറക്കുമോ യുഡിഎഫ്?

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ ശശി തരൂര്‍ അനുയോജ്യനാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിലൂടെ ബിജെപിക്കുള്ളില്‍ നിന്ന് വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എംപിയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ലെങ്കില്‍ ബിജെപി വിജയിക്കുമെന്ന അഭിപ്രായം […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരൻ എന്നവരുടെ ഇളയ മകളായ കുമാരി അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മെയ് 18 നും […]

ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.

കൊല്ലം കൊട്ടാരക്കരയിൽ സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മൈലം പള്ളിക്കൽ മുകളിൽ വീട്ടിൽ രഘു (49)വാണ് പിടിയിലായത്. പള്ളിക്കൽ ഏലാപുറത്തെ സർപ്പക്കാവിൽ ആണ് ഇയാൾ അതിക്രമിച്ചുകയറിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പഞ്ചായത്ത്‌ മുൻ അംഗവുമായ രാധാമണിയുടെ ഭർത്താവാണ് രഘു. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. […]

കണ്ണീർക്കടലായി നാടും പ്രവാസലോകവും: പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാല് കണ്മണികൾ

ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ഒരേ കുടുംബത്തിലെ നാലു കണ്മണികൾക്ക് ഇന്ന്(ചൊവ്വ) ദുബായുടെ മണ്ണിൽ അന്ത്യനിദ്ര. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിക്ക് ദുബായ് മുഹൈസിന 2ലെ(സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കും. ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിൽ നാലു സഹോദരങ്ങളുടെയും ഖബറടക്കം നടക്കും. ഇതിന് മുമ്പായി അബുദാബിയിലും പ്രാർഥന […]

വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു; 19കാരി മരിച്ചു

വീടിന് മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചുനിന്ന 19കാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്.ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയിൽ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല.പെൺകുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. […]

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്. നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിനു കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപോര്‍ട്ട്. രാവിലെ 6.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാല്‍ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകള്‍ക്ക് […]

പോറ്റിയെ കേറ്റിയെ പാരഡി ഗാനം : കേസെടുത്തു പോലീസ്

പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

Back To Top