Category: National News

എസ്ഐആറില്‍ ഹിയറിങ്ങിന്?

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം. ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ഹാജരാക്കണം. ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം. പകര്‍പ്പുകള്‍ […]

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ നഗ്ന വിഡിയോ പകര്‍ത്തി-യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

ബംഗളൂരു: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ ബ്ലാക് മെയില്‍ ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി യുവാവിന്‍റെ പരാതി. ബംഗളൂരുവിലെ 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്. ജനുവരി 5 നാണ് ഹാപ്പൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇഷാനി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി താന്‍ സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുകയും ചില വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇവരുടെ സംഭാഷണം വാട്ട്സാപ്പ് മുഖേനയായി. സ്ത്രീയുടെ നമ്പറിൽ നിന്ന് വിഡിയോ കോള്‍ […]

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്, 16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

രാജ്യത്ത് അസാധാരണയായി ഞായറാഴ്ച ബജറ്റ് അവതരണം

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയില്‍ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്ബത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് റിപ്പോർട്ട്. ഇതനുസരിച്ച്‌ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇതു ഇന്ത്യയുടെ കേന്ദ്ര ബജറ്റ് വാരാന്ത്യ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നത് ആദ്യമായിരിക്കും. ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതാണ്. കൂടാതെ, സാമ്ബത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29-ന് […]

ജനുവരി 27ന് ബാങ്ക് പണിമുടക്ക്

ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് […]

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍

കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളില്‍ രണ്ട് പേർ ഹൈസ്കൂള്‍ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂള്‍ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിന്റെ […]

എസ്ഐആറിൽ ജനുവരി 22 വരെ പേര് ചേർക്കാം

നിലവിൽ പുറത്തിറക്കിയ എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ. ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. വിദേശത്തുള്ളവർക്ക് പേരുവിവരങ്ങൾ ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 […]

സാമ്പത്തിക പ്രതിസന്ധി മാറാൻ പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; കേസെടുത്ത് പൊലീസ്

കർണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം. സാമ്ബത്തിക നേട്ടത്തിനായാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമിച്ചത്.പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൊലിസ് കേസെടുത്തു. ബംഗളൂരു ഹൊസക്കോട്ടയിലെ സുളിബല്ലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്ത് വാങ്ങി.നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പതിവില്ലാത്ത നീക്കങ്ങളും […]

വിമാനത്തിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു

വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചർജ് ചെയ്യുന്നതും വിമാനത്തിനുള്ളിലെ ഇൻ – സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചർജ് ചെയ്യുന്നതും ഇനിമുതൽ അനുവദിക്കില്ല. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളിൽ […]

Back To Top