Category: Local News

പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ : തെളിഞ്ഞത് പീഡന വിവരം

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ പക്കല്‍ പുതിയ മൊബൈല്‍ ഫോണ്‍ […]

സി പി ഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർ കുറ്റക്കാരൻ

കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരിചന്ദ്രമതിയെയുംആക്രമിക്കുകയായിരുന്നു.ബോംബെറിഞ്ഞ് ഭീതി സൃഷ്‌ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻശ്രമിക്കുകയായിരുന്നു. ഇത് […]

നടിയെ ആക്രമിച്ച കേസ്:മുഖ്യമന്ത്രിയേ കണ്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം […]

ഭർതൃ ഗ്രഹത്തിൽ മരിച്ച നിലയിൽ

മലപ്പുറം വേങ്ങരയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി – സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, സംഭവത്തില്‍ പൊലീ‌സ് അന്വേഷണം തുടങ്ങി.

കൂട്ടിയും കിഴിച്ചും മുന്നണികൾ – Village News TV

കൂട്ടിയും കിഴിച്ചും മുന്നണികൾ തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ ഡി എഫ് ഒരുങ്ങുമ്പോൾ, വാർഡുതലത്തിൽ വിജയം വിലയിരുത്തി യു ഡി എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ ഡി എ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന […]

Back To Top