Month: January 2026

ആറു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ

സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിൽ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ […]

ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരിയും മരിച്ചു

മദീന: മദീന ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽപ്പെട്ട കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ മരിച്ച ജലീൽ, ഭാര്യ തസ്ന‌ി, മകൻ ആദിൽ, മാതാവ് മൈമൂനത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ സുബഹി നമസ്ക്കാരത്തിന് ശേഷം മദീന ഹറമിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. വൻ […]

മിൽമ പാൽ വില കൂട്ടാൻ ആലോചന

മിൽമ പാൽ വില കൂട്ടാൻ ആലോചനയെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും കെഎസ് മണി പറഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനം ഉണ്ടാകും. ഏറ്റവും വലിയ പാൽ സംഭരണം മലബാർ മേഖലയിലാണ്. ദിവസവും 73000-ഓളം ലിറ്റർ സംഭരണം ഉണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ് പാൽവില കൂട്ടാൻ ആലോചിക്കുന്നത്. വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമ ചെയർമാൻ വ്യക്തമാക്കുന്നത്. ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അവരെ […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരൻ എന്നവരുടെ ഇളയ മകളായ കുമാരി അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മെയ് 18 നും […]

കാസർകോടും മറ്റത്തൂർ മോഡൽ-UDF അംഗങ്ങൾ BJP-ക്ക്‌ വോട്ട് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്തിൽ ‘മറ്റത്തൂർ മോഡൽ’ വോട്ടിങ് വിവാദം. പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് തെരഞ്ഞെടുപ്പിലാണ് നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ഇതോടെ കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. 21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഏഴ് പേർക്കാണ് മത്സരിക്കാനാകുക. ഇതിനിടെ […]

മുകേഷിന് ഇക്കുറി സീറ്റില്ല

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മിൽ ഏകദേശ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മുകേഷിന്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുകേഷിന് പകരം കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ജില്ലാ നേതൃത്വത്തിൽ സജീവമായി. 2016-ൽ 17,611 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാൽ 2021-ൽ ഇത് 2,072 വോട്ടുകളായി കുത്തനെ താഴ്ന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രനോട് ഒന്നര ലക്ഷത്തിലേറെ […]

മണിനാദം 2026

കലാഭവൻ മണിയുടെ കലാപൈതൃകത്തിനുള്ള ആദരമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ‘മണിനാദം 2026’ എന്ന പേരിൽ ജില്ലാ-സംസ്ഥാന തലങ്ങളിലായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബ് ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതൽ 40 വയസ്സ് വരെ ആയിരിക്കണം. ഓരോ ടീമിലും പരമാവധി 10 അംഗങ്ങൾ ഉണ്ടാകാം. മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമായിരിക്കും. ജില്ലാതല മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് […]

യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ചു.

പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ടുനിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), രണ്ടാം പ്രതി കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഡിസംബര്‍ 23നു വൈകീട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വച്ച് അജാസ് […]

പത്മകുമാറിന് തിരിച്ചടി- ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം പ്രസിഡന്റ് എന്ന […]

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ തളച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയാണ് ആന ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റെയും ആളുകള്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ […]

Back To Top