എറണാകുളത്ത് പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം
വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന്‍ നഷ്ടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് […]
മുണ്ടക്കൈ – ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമെന്ന നിലയിൽ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻറെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോൾ ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ […]
തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരേ കേസടുത്ത് പോലിസ്
വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പോലിസ്. വടകര പോലിസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.മര്‍ദനത്തിന്റെ […]
ഇനി KSRTCയുടെ കുപ്പിവെള്ളം
വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്‌ആർടിസിയുടെ സ്വന്തം ലേബലിലുള്ള കുപ്പിവെള്ളമാണ് ബസിനുള്ളില്‍ വിതരണം ചെയ്യുക. യാത്രാമധ്യേ വെള്ളത്തിനായി യാത്രക്കാർ കടകള്‍ തേടി അലയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ പുതിയ പരിഷ്‌കാരമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പൊതുവിപണിയിലെ വിലയേക്കാള്‍ ഒരു രൂപ കുറവിലായിരിക്കും യാത്രക്കാർക്ക് വെള്ളം ലഭിക്കുക. പ്രമുഖ ഉല്‍പ്പാദകരില്‍ നിന്ന് മൊത്തമായി വാങ്ങുന്ന വെള്ളം കെഎസ്‌ആർടിസിയുടെ ബ്രാൻഡിലായിരിക്കും വിതരണം ചെയ്യുക. ഇതുസംബന്ധിച്ച ചർച്ചകള്‍ അവസാനഘട്ടത്തിലാണ്. കുപ്പിവെള്ളം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജീവനക്കാർക്കും […]
യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
താമരശ്ശേരി : യുവതിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഇവർ എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പത്തുമണികഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ജീവിത പങ്കാളി ആദിൽ (29) ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്‌തപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലിസ് പറഞ്ഞു. ആദിലും ഹസ്‌നയും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് […]
അതിദാരിദ്ര്യമുക്തർ വീണ്ടും ദരിദ്രരാകരുത്
അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ […]
റേഷൻ വിതരണത്തില്‍ മാറ്റം
സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ : ആട്ട വിതരണം:ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില.അരി വിഹിതത്തില്‍ കുറവ്:വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 […]
ഏലിയൻ കേരളത്തിൽ !!
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് […]
ഗവ. ആശുപത്രിയിൽ പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു.
കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ […]
ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനും കുടുങ്ങി.
പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് വന്‍ ലഹരിവേട്ട. കണിയാപുരത്തെ വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനുമടങ്ങുന്ന ഏഴ് പേരെ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി. കിഴക്കേകോട്ട സ്വദേശിയായ ഡോ. വിഘ്‌നേഷ് ദത്തന്‍ (34), ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന (27), ഐടി പ്രൊഫഷണലായ അവിനാഷ് (29) എന്നിവര്‍ക്കൊപ്പം ലഹരി മാഫിയയിലെ സ്ഥിരം കുറ്റവാളികളായ അസിം, അജിത്ത്, അന്‍സിയ, ഹരീഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ തുടരന്വേഷണം നടക്കും. ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് […]
