തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് നെല്ലിക്ക. എന്നാൽ തണുപ്പ് കാലത്ത് ഇതിന്റെ പ്രാധാന്യം വളരെയധികമാണ് പോഷകങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു ശൈത്യകാലത്ത് ജലദോഷം, ചുമ, പനി എന്നിവ പടരുന്നത് സാധാരണമാണ്. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാനുള്ള ശേഷി നൽകുകയും ചെയ്യുന്നു. ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണം തണുപ്പുകാലത്ത് ചർമ്മം വരണ്ടതാകാനും മുടി കൊഴിച്ചിൽ കൂടാനും സാധ്യതയുണ്ട്. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് […]
ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!
00:10 00:24 Closed CaptionsNo subtitles Touch once in screen for audio! Call to book Early Brain Mapping for your child: 9567126829 Education Latest News January 10, 2026Editor3 ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം! നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ […]
തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം അറിയുന്നതിന് വേണ്ടിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ […]
പണിമുടക്ക് 22 ന് തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ്നിര്‍ത്തിവയ്ക്കും
സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ […]
അന്വേഷണം ശരിയായ ദിശയിൽ എന്ന് ജീ സുകുമാരൻ നായർ
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന്‍എസ്എസ് വിശ്വസിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. തന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഊഹിക്കാന്‍ കഴിയില്ല. അറസ്റ്റും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കെ ടെറ്റ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടി
തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തിയ്യതി വീണ്ടും ദീര്‍ഘിപ്പിച്ചു. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ 10 മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. നേരത്തെ ജനുവരി ഏഴു വരെയായിരുന്നു അപേക്ഷാ കാലാവധി നീട്ടിനല്‍കിയിരുന്നത്. അപേക്ഷകര്‍ ഒരേസമയം സൈറ്റില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വെബ്‌സൈറ്റ് ഹാങ്ങാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പലതവണ ശ്രമിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും അപേക്ഷകര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ […]
ഏഴാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് അഡ്മിറ്റാണ്. നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് ടോം ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി […]
എസ്ഐആറില്‍ ഹിയറിങ്ങിന്?
എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം. ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ഹാജരാക്കണം. ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം. പകര്‍പ്പുകള്‍ […]
തിളച്ച പാൽ ഒഴിച്ച് യുവതിയെ പൊള്ളലേൽപ്പിച്ചു
ആര്യനാട്: തിളച്ച പാൽ ശരീരത്തിലൊഴിച്ച് യുവതിയെ ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.രണ്ടുദിവസം ചികിത്സ നൽകിയില്ല കഴിഞ്ഞ മാസം 26-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം പ്രതി ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം പോലീസിൽ അറിയിക്കണമെന്ന് […]
നേമം പിടിക്കാൻ ശശി തരൂർ എംപിയെ ഇറക്കുമോ യുഡിഎഫ്?
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ ശശി തരൂര്‍ അനുയോജ്യനാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിലൂടെ ബിജെപിക്കുള്ളില്‍ നിന്ന് വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എംപിയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ലെങ്കില്‍ ബിജെപി വിജയിക്കുമെന്ന അഭിപ്രായം […]
