യുവാക്കളെ കളത്തിൽ ഇറക്കാൻ സിപിഐഎം
നിയമസഭ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അവസ്ഥയെ മറികടന്ന് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ യുവനേതാക്കള്‍ക്ക് കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ പരിഗണിക്കുന്നത് എലത്തൂരിലാണ്. എന്‍സിപിയില്‍ നിന്ന് മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായില്ലെങ്കില്‍ കുന്നമംഗലത്തായിരിക്കും വസീഫ് ജനവിധി തേടുക. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മത്സരിക്കും. കെ കെ ഷൈലജ മത്സര രംഗത്തില്ലെങ്കില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും […]
മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം
മലപ്പുറം: ബസ് കാത്തു നിൽക്കവെ ഡെലിവറി വാൻ ഇടിച്ച് വാർഡ് മെംബർക്ക് ദാരുണാന്ത്യം. മലപ്പുറം മങ്കടയിലാണ് ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചത്. പഞ്ചായത്ത് നാലാം വാർഡിലെ സിപിഐ മെമ്പർ 40 കാരിയായ സി.പി നസീറയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. ഈ സമയം കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ […]
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്, 16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി.
ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. തിരുവനന്തപുരം പാളയത്തെ ആശുപത്രി ക്കെതിരെയാണ് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ്
ശബരിമല∙ ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്തു തിരക്കു വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (വ്യാഴം) രാവിലെ 6 വരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു. അതേസമയം മകരവിളക്കിനു ദിവസങ്ങൾ മാത്രം ശേഷിക്കേ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. മകരവിളക്കുദിനമായ 14നു 35,000 […]
ബലാത്സംഗക്കേസില്‍ രാഹുലിന് കുരുക്കായി മൊഴി
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി. രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി രേഖപ്പെടുത്തി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി ജോബി ജോസഫ് പൊലീസിന് മൊഴി നൽകി. പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും രാഹുലിന്റെയും അതിജീവിതയുടെയും സുഹൃത്താണ് പൊതി തന്നുവിട്ടതെന്നും ജോബി പറഞ്ഞു. ജോബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ലയെന്നും ഫോൺ […]
പലർക്കും ആശ്വാസം, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ല
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മോഹിയല്ല താനെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ശശി തരൂർ തന്‍റെ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന മറ്റ് നേതാക്കള്‍ക്കും ആശ്വാസമായിരിക്കുകയാണ് തരൂരിന്‍റെ തീരുമാനം. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ ശശി തരൂർ മുഖ്യമന്ത്രി സ്ഥാനത്തായി മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കുകയായിരുന്നു. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരള രാഷ്ട്രീയത്തില്‍ […]
രാജ്യത്ത് അസാധാരണയായി ഞായറാഴ്ച ബജറ്റ് അവതരണം
ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയില്‍ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്ബത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇതു ഇന്ത്യയുടെ കേന്ദ്ര ബജറ്റ് വാരാന്ത്യ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നത് ആദ്യമായിരിക്കും. ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതാണ്. കൂടാതെ, സാമ്ബത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29-ന് […]
ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നിൽ ഈ മാസം 28ന് സമരം സംഘടിപ്പിക്കാനാണ് നീക്കം. ഇന്നലെ കോഴിക്കോട് ചേർന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. […]
ഇത്തവണ എൽ.ഡി.എഫിന്റെ സീറ്റുകൾ 100ഉം കടന്ന് 110 ൽ എത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് വിശദമായ പദ്ധതി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വികസനം, നിലവിലെ പദ്ധതികളുടെ പുരോഗതി, തെരഞ്ഞെടുപ്പ് പ്രചാരണ രീതി, സാമൂഹമാധ്യമ ഇടപെടൽ തുടങ്ങിയ ഒട്ടുമിക്ക മേഖലകളെയും ഉൾപ്പെടുത്തിയുള്ളതായുന്നു പദ്ധതി.
