ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു
കല്‍പ്പറ്റ: വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ തളച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയാണ് ആന ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റെയും ആളുകള്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ […]
തൃശൂരിൽ അഞ്ചുവയസുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശിൽപ (30), അക്ഷയ് ജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം ശിൽപ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാൽ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശിൽപ വാതിൽ തുറക്കാത്തതിനാൽ മോഹിത്തിന്റെ […]
കുത്തനെ കൂട്ടി ‘കീം’ അപേക്ഷാഫീസ്
തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസിൽ വർധന. ജനറൽ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും ഫീസ് വർധിപ്പിച്ചു. വ്യത്യസ്ത കോഴ്സുകൾക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിർത്തലാക്കി. എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്ക് കഴിഞ്ഞ വർഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്.സി വിഭാഗത്തിന്‍റെ ഫീസ് 375ൽനിന്ന് 400 രൂപയാക്കി. കഴിഞ്ഞവർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും ജനറൽ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് […]
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിലായി വൻ ലഹരി വേട്ട
കോഴിക്കോട് : നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ […]
പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കെട്ട്
വയനാട് മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികില്‍സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിനു ശേഷം തുണിക്കഷ്ണം പുറത്തുവന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ ദേവി(21)ക്കാണ് ദുരനുഭവമുണ്ടായത്. അസഹ്യമായ വേദനയെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29നാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കും മന്ത്രിക്കും യുവതി പരാതി നല്‍കി. മന്ത്രി ഒ […]
ഇടുക്കി ഉപ്പുതറയിൽ യുവതിയെ കൊലപ്പെടുത്തി. ഭർത്താവ് ഒളിവിൽ
കട്ടപ്പന: ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.ഉപ്പുതറ എം.സി കവല, മലയക്കാവിൽ സുബിന്റെ ഭാര്യ രജനി (37) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽപോയ ഭർത്താവ് സുബിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു, സ്ഥിരമായിട്ടുള്ള വഴക്കിൽ രണ്ടുപേരും പിണങ്ങി നിൽക്കുകയായിരുന്നു,ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ കേസും നിലവിലുണ്ട്. ഒരു മാസം മുമ്പാണ് ഉപ്പുതറയിലുള്ള വീട്ടിൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകൻ സ്കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ കിടക്കുന്നതു […]
കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ
മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാന്‍റെ സാഹസം. ഇതിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ നിന്നും വഴുതി വീഴുന്നത് കാണാം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ അഭിലാസ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 2 പാപ്പാന്മാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിലൊരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അയാൾ ഇപ്പോഴും ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാസങ്ങളായി ആനയെ തളച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും […]
ശ്രദ്ധിക്കുക, കേരളത്തിൽവീണ്ടും മഴ വരുന്നു.
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. തെക്കൻ തമിഴ്നാട് മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും […]
കണ്ണൂരിൽ മാരക മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ
ബംഗളൂരുവിൽ നിന്നു മാരക മയക്കുമരുന്നുകൾ കൊണ്ടുവന്ന് കേരളത്തിലെ ഏജന്റുമാർക്ക് എത്തിച്ചു നല്കുന്ന ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ബംഗ്ലൂരുവിൽ താമസിക്കുന്ന തയ്യിൽ കൊയിലാണ്ടി ഹൗസിൽ രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശിനി കക്കോട്ട് ചാലിൽ വീട്ടിൽ നജീമ എന്നിവരെയാണു കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടുന്നത്. സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് എസിപി പി. രാജേഷിന്റെ നിർദേശാനുസരണം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും […]
ബസിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രിക്ക് ദാരുണാന്ത്യം
കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് ആഫിദയാണ്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്ന് വന്ന ബൈക്കില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞുവീഴുകയും ആഫിദയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്ക് വീണതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്.ആഫിദയാണ് […]
