Year: 2026

ആന്റണി രാജു അയോഗ്യൻ

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആൻ്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആൻ്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു. ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമം 8(3) അനുസരിച്ച് ശിക്ഷ പൂർത്തിയാക്കി ജയിൽമോചിതനാകുന്ന ദിവസം മുതൽ ആറ് വർഷത്തേക്ക് മത്സരിക്കാനും വിലക്കുണ്ട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ആന്റണി രാജുവിന് അവസരമുണ്ട്. ശിക്ഷ മേൽക്കോടതി […]

ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവം

ഡയാലിസിസിനിടെ വിറയലുണ്ടായി രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ കേസിൽ പ്രതികളാകും. ഡിസംബർ 29നാണ് അഞ്ചു രോഗികൾക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതിൽ മജീദ് (52) 30ന് രാത്രിയിലും […]

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. മേജർ […]

അരിവാൾ രോഗം ജീവനെടുത്തു

എടവണ്ണ ചാലിയാറിലെ ആദിവാസി ഉന്നതിയിലെ അരിവാൾ രോഗം ബാധിച്ച കൗമാരക്കാരൻ മരിച്ചു. ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ.ആർ (16) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ചികിത്സയിലായിരുന്നു ഗോപി. ദിവസങ്ങളായി രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ഗോപിയെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. ജനിതക രോഗമായ അരിവാൾ രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ […]

അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും. കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദ​ഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അം​ഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ‌, മുൻ […]

ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ അന്തരിച്ചു

മസ്കത്തിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യർ (52) ആണ് മരിച്ചത്. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.കൃഷി ശാസ്ത്രജ്‌ഞരായ കൊല്ലം ഓച്ചിറ തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ്. പിന്നണി ഗായിക ചിത്ര അയ്യർ സഹോദരിയാണ്. കഴിഞ്ഞമാസം 11ന് ആണ് അച്ഛൻ ഡോ. ആർ ഡി അയ്യർ മരണപെട്ടത്. അച്ഛന്റെ സംസ്ക‌ാര […]

‘മുൻഷി’ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി […]

കുവൈത്ത് തണുപ്പിലേക്ക്…ഇന്നലെ രാത്രി മുതൽ സജീവമായ കാറ്റും തണുപ്പും

കുവൈറ്റിൽ വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്‌ചയിലുടനീളം താപനില താഴ്ന്നതന്നെ നിൽക്കുമെന്നും ചിലയിടങ്ങളിൽ ചിതറിയ രീതിയിലുള്ള മഴയ്ക്ക്സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ തണുപ്പിന്റെ കാഠിന്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ നനവ് കണക്കിലെടുത്ത് ജാഗ്രതപാലിക്കണമെന്ന്അധികൃതർനിർദ്ദേശിച്ചു.മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കൂടുതൽശക്തമാകാനാണ് സാധ്യത. രാത്രികാലങ്ങളിൽ താപനില ഗണ്യമായി കുറയാനിടയുള്ളതിനാൽ പുറത്തിറങ്ങുന്നവർ മതിയായ ശൈത്യകാല വസ്ത്രങ്ങൾ കരുതണം.

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം

അപ്രതീക്ഷിത സൈനികനീക്കത്തിലൂടെ അമേരിക്ക, വെനസ്വേലൻപ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മ‌മായി നിരീക്ഷിച്ചുവരികയാണെന്നുംവെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ളപ്രശ്‌നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തരസമ്പർക്കത്തിലാണെന്നുംവിദേശകാര്യമന്ത്രാലയം അറിയിച്ചു.നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യംകണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾഒഴിവാക്കാനാണ് കേന്ദ്ര […]

സാമ്പത്തിക പ്രതിസന്ധി മാറാൻ പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; കേസെടുത്ത് പൊലീസ്

കർണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം. സാമ്ബത്തിക നേട്ടത്തിനായാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമിച്ചത്.പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൊലിസ് കേസെടുത്തു. ബംഗളൂരു ഹൊസക്കോട്ടയിലെ സുളിബല്ലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്ത് വാങ്ങി.നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പതിവില്ലാത്ത നീക്കങ്ങളും […]

Back To Top