ഭർതൃ ഗ്രഹത്തിൽ മരിച്ച നിലയിൽ

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

ഭർതൃ ഗ്രഹത്തിൽ മരിച്ച നിലയിൽ

മലപ്പുറം വേങ്ങരയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്.

31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി – സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, സംഭവത്തില്‍ പൊലീ‌സ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top