മണിനാദം 2026

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

മണിനാദം 2026

കലാഭവൻ മണിയുടെ കലാപൈതൃകത്തിനുള്ള ആദരമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ‘മണിനാദം 2026’ എന്ന പേരിൽ ജില്ലാ-സംസ്ഥാന തലങ്ങളിലായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബ് ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതൽ 40 വയസ്സ് വരെ ആയിരിക്കണം. ഓരോ ടീമിലും പരമാവധി 10 അംഗങ്ങൾ ഉണ്ടാകാം. മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമായിരിക്കും.

ജില്ലാതല മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനത്തുക ലഭിക്കും. ജില്ലയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് തൃശൂർ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

സംസ്ഥാനതല മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതമാണ് പ്രൈസ് മണിയായി ലഭിക്കുക.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ അപേക്ഷകൾ ജനുവരി 24-ന് വൈകിട്ട് 5 മണിക്ക് മുമ്പായി തപാൽ വഴിയോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം.

വിലാസം :
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ,
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,
ജില്ലാ യുവജന കേന്ദ്രം,
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,
ഡൗൺഹിൽ പി.ഒ., മലപ്പുറം – 676519
ഇ-മെയിൽ: malappuramyouth@gmail.com
ഫോൺ: 0483 2960700

Leave a Reply

Your email address will not be published. Required fields are marked *

Back To Top