Category: ചരിത്രത്തിൽ ഇന്ന്

കുണ്ടറ വിളംബരം-11-01-1809

പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു. വിളംബരം “ […]

മ്യാൻമാർ – സ്വാതന്ത്രദിനം

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ( ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ : ബ്രിട്ടീഷ് കോളനിയായിരുന്ന “യൂണിയൻ ഓഫ് ബർമ്മ”യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് “സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ” എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും “യൂണിയൻ ഓഫ് ബർമ്മ” എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ […]

ബുർജ്‌ ഖലീഫ ഇന്ന് പതിനാറാം വയസ്സിലേക്ക്‌

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ (“ഖലീഫ ടവർ”). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ‌ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 […]

വി.ഡി. രാജപ്പൻ – ജന്മദിനം

മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യ കഥാപ്രസംഗകനാണ് വി.ഡി. രാജപ്പൻ. നിരവധി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജീവിതരേഖ ദേവദാസ്, വാസന്തി ദമ്പതികളുടെ പുത്രനായി കോട്ടയത്ത്‌ ജനനം. ഒരു സഹോദരിയുണ്ട്. സുലോചനയാണ് ഭാര്യ, രണ്ടു മക്കൾ; രാജേഷ്, രാജീവ്. രാജേഷ് മഹാത്മാഗാന്ധി സർവകലാശാലയിലും, രാജീവ് ദോഹയിൽ നഴ്സായും ജോലിചെയ്യുന്നു. ഏറ്റുമാനൂരിനടുത്തുള്ള പേരൂരിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു […]

ഇന്ന് ധനു മാസത്തിലെ തിരുവാതിര

ഇന്ന് ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം.എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക. ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്. മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ […]

കൂനൻ കുരിശു സത്യം സ്മരണ ദിനം

കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരിമാരും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരെ 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്നും അറിയപ്പെടുന്നു. കൂനൻകുരിശു സത്യത്തിൽ ഉപയോഗിച്ച പ്രതിജ്ഞാവാചകം എന്തായിരുന്നു എന്നതിനെ പറ്റി വ്യത്യസ്തഭാഷ്യങ്ങൾ നിലവിലുണ്ട് ചില ചരിത്രകാരന്മാർ കൂനൻ കുരിശ് സത്യം […]

Back To Top