കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക് – Village News TV
വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]
തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽഎസ്ഐടി
ആലപ്പുഴ ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തുന്നത്. മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് […]
തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം അറിയുന്നതിന് വേണ്ടിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ […]
അന്വേഷണം ശരിയായ ദിശയിൽ എന്ന് ജീ സുകുമാരൻ നായർ
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന്‍എസ്എസ് വിശ്വസിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. തന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഊഹിക്കാന്‍ കഴിയില്ല. അറസ്റ്റും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പിഎൻ രോഗികൾക്ക് സമഗ്ര ചികിത്സ നൽകുന്ന ആദ്യ സംസ്ഥാനം
തിരുവനന്തപുരം: രാജ്യത്താദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (PN) ബാധിച്ചവർക്ക് സർക്കാർ തലത്തിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി കേരളം മാതൃകയാകുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കെയർ’ (CARE) പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിക്കൊണ്ടാണ് ഈ ചികിത്സാ ഘട്ടത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ എൻ.പി.ആർ.ഡി (NPRD) പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സാ സഹായം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന അപൂർവ രോഗികൾക്ക്, ആരോഗ്യ […]
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ
പാലാ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് നാളെ വൈകിട്ട് കൊടിയേറുകയാണ്. പതാക പ്രയാണം നാളെ രാവിലെ 8ന് ളാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും 7 ൻ്റെ വിശുദ്ധ കുർബാനയോടെ ആരംഭിക്കും .വിശുദ്ധ കുർബാനയ്ക്ക് ശേഷം 8 ന് പതാക യാത്ര ആരംഭിക്കും.വൈകിട്ടോടെ അർത്തുങ്കൽ കുരിശുപള്ളിയിൽ നിന്നും പതാക പ്രയാണം ആരംഭിച്ച് പള്ളിയങ്കണത്തിൽ ആലപ്പുഴ മെത്രാൻ ജയിംസ് ആനാ പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കപ്പെടും. 25 വർഷം മുമ്പ് […]
തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സുതാര്യവുമായ അന്വേഷണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിക്ക് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്നും പൂർണ സ്വാതന്ത്രത്തോടെയാണ് അന്വേഷണം നടന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ തെളിവുകൾ ലഭ്യമായാൽ അതിനനുസരിച്ച് ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ […]
എല്ലാ സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് കളർ കോഡ്
സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളർ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും […]
ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി.
ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. തിരുവനന്തപുരം പാളയത്തെ ആശുപത്രി ക്കെതിരെയാണ് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ്
ശബരിമല∙ ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്തു തിരക്കു വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (വ്യാഴം) രാവിലെ 6 വരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു. അതേസമയം മകരവിളക്കിനു ദിവസങ്ങൾ മാത്രം ശേഷിക്കേ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. മകരവിളക്കുദിനമായ 14നു 35,000 […]
