കര്‍ണാടകയില്‍ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

കര്‍ണാടകയില്‍ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍

കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം.

14-15 വയസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു.

പ്രതികളില്‍ രണ്ട് പേർ ഹൈസ്കൂള്‍ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂള്‍ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗത്തിന്റെ വീഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡ‍ിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top