ബിജെപിയുടെ വിജയാഘോഷത്തിൽ ഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്
സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി അഞ്ചു സന്ദീപ് ആണ് കാരാക്കുറിശ്ശി പഞ്ചായത്തിൽ ആറാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് നൃത്തം ചെയ്തത്.
ബിജെപിയുടെ വിജയാഘോഷത്തിൽ ഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്.
