രാമന്തളിയിലെ കൂട്ടമരണം: മരിച്ച 6 വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

രാമന്തളിയിലെ കൂട്ടമരണം: മരിച്ച 6 വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു

രാമന്തളിയിലെ കൂട്ടമരണ കേസില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റ്.

ശരണ്യ എം.ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മരിച്ച കുട്ടികളുടെ അമ്മ ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായും 6 വയസുള്ള കുഞ്ഞ് ലൈംഗിക അതിക്രമത്തിന് വിധേയയായിരുന്നുവെന്നതായുമുള്ള വെളിപ്പെടുത്തല്‍.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..

സത്യം ചെരുപ്പിടുമ്ബോഴേക്കും കള്ളം ലോകം ചുറ്റുമെന്ന് നിങ്ങള്‍ കേട്ടിട്ടല്ലേ ഉള്ളൂ, എന്നെ സംബന്ധിച്ചിടത്തോളം അത് നേരിട്ട് കണ്ട, അനുഭവിച്ച ദിവസങ്ങളാണ് കടന്ന് പോയത്. ഇത് രാമന്തളിയിലെ കൂട്ട മരണങ്ങളെ കുറിച്ചുള്ള പോസ്റ്റാണ്. കേരളം കേള്‍ക്കാത്ത, അറിയാത്ത മറ്റൊരു കഥയാണ്‌ എഴുതാനുള്ളത്. തീർച്ചയായും ഇതൊരു നീണ്ട പോസ്റ്റാണ്. മരണം ഒരു മനുഷ്യനേയും വിശുദ്ധനാക്കുന്നില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ട് അവിടെ മരണപ്പെട്ട രണ്ട് മുതിർന്ന മനുഷ്യരെ കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ മറച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. താത്പര്യമുള്ളവർ മാത്രം തുടർന്ന് വായിക്കുക.

മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയെ ഞാൻ നേരിട്ട് പോയി കണ്ടു സംസാരിച്ചിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ നേരില്‍ പോയും, ഫോണിലൂടേയും അവളോട് സംസാരിക്കുമ്ബോള്‍ ഒരു മരത്തിനോടൊ, കല്ലിനോടോ സംസാരിക്കുന്ന ഫീല്‍ ആണെനിക്ക്. 28 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരുവള്‍. വയറു കീറി പ്രാണൻ പോകുന്ന വേദനയില്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ടെന്ന സത്യത്തെ പോലും അംഗീകരിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഒഴുക്കി വിട്ടൊരു പുഴപോലെയാണ് അവളവളുടെ 7 വർഷത്തെ ദാമ്ബത്യ ജീവിതത്തെ കുറിച്ചെന്നോട് സംസാരിച്ചത്. ഈ കാലയാളവിനിടയില്‍ അവള്‍ അനുഭവിച്ചും കടന്ന് പോയതുമായ സകലതും അവളെന്നോട് പറഞ്ഞു. ഒരു വട്ടം പോലും ഒന്ന് കരയാതെ, സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അവളുടെ ഭർത്താവിനെ ഒരു വട്ടം പോലും കുറ്റപ്പെടുത്താതെ! അയാളെ ഇപ്പഴും പ്രണയിച്ചു കൊണ്ട്, സ്നേഹിച്ചു കൊണ്ട്!

ഇന്നലെ ജനുവരി ഒന്നിന്, അവളുടെ രണ്ട് കുട്ടികളില്‍ ചെറിയവന് രണ്ട് വയസ് തികയുന്ന ദിവസമായിരുന്നു. ഇന്നലെ പോസ്റ്റ് ചെയ്യാൻ വേണ്ടി നേരത്തെ എടുത്തു വച്ച ഫോട്ടോകള്‍ ഇപ്പോഴും അന്നത്തെ ഫോട്ടോഗ്രാഫറിന്റെ കയ്യിലുണ്ട്. കേക്ക് മുറിച്ചൊരു കുഞ്ഞു പിറന്നാള്‍ ആഘോഷമൊക്കെ പ്ലാൻ ചെയ്തിരുന്നതാണ് ആ അമ്മ. അതിന് മുന്നേ അവള്‍ക്ക് അവളുടെ രണ്ട് മക്കളെയും നഷ്ടപ്പെട്ടു. അവരുടെ അച്ഛൻ തന്നെ അവരെ വിഷം കൊടുത്തു കൊന്നു. എന്നിട്ടും ലോകത്തിന് മുന്നില്‍ മൊത്തം കുറ്റക്കാരി അവളായി. അവളെ ആളുകള്‍ മാനസീക രോഗിയും, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന അമ്മയും, വാശിക്കാരിയും, പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നവളുമാക്കി. കുട്ടികളുടെ അച്ഛാച്ചനെതിരെ വ്യാജ പോക്സോ കേസ് കൊടുത്തവളാക്കി. സൈബർ സ്പെയ്സില്‍ വലിച്ചു കീറി, സമാനതകള്‍ ഇല്ലാത്ത ബുള്ളീയിങ് നടത്തി, എന്നെങ്കിലും ഇനി ഒന്ന് പുറത്തേക്കിറങ്ങി നടന്നാല്‍ ആളുകള്‍ കല്ലെറിഞ്ഞു കൊല്ലുന്ന അവസ്ഥയിലെത്തിച്ചു.

അതിനൊന്നും മറുപടി പറയാൻ പക്ഷെ ഞാൻ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. മരിച്ചു കിടന്നുന്നൊരു പെണ്ണിനെ ചവിട്ടി കൊല്ലാൻ നോക്കുന്നവർക്ക് മറുപടി കൊടുക്കല്‍ എന്റെ ജോലിയുമല്ല.

അവളുടെ 19 മത്തെ വയസ്സിലാണ് അവളും കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കലാധരനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മദ്യപാനികളായ രണ്ട് അച്ഛൻന്മാർ തമ്മില്‍ ഒരു കള്ള് കുടി സദസില്‍ വച്ചു തീരുമാനിച്ചുറപ്പിച്ച വിവാഹം. അവളുടെ അച്ഛൻ നോക്കുമ്ബോള്‍ കലാധരൻ മിടുക്കനാണ്. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത, ഉയർന്ന ശമ്ബളത്തില്‍ ഷെഫ് ആയി ജോലി ചെയ്ത, ഇടയ്ക്കിടെ വിദേശത്തൊക്കെ പോകുന്ന, നാട്ടില്‍ സ്വന്തമായി വീട് ഉള്ള, സ്വന്തമായി കാറ്ററിങ് ജോലി ചെയ്യുന്ന, നാട്ടുകാർക്ക് മുന്നില്‍ മാന്യനും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരൻ. മകളുടെ ജീവിതം അവന്റെ കൂടെ സേഫ് ആണെന്ന് കരുതി ആവണം അന്ന് പയ്യന്നൂർ കോളേജില്‍ ഡിഗ്രിക്ക് പഠിപ്പിക്കുന്ന മകളുടെ ഇപ്പൊ വിവാഹം വേണ്ടെന്ന ആവശ്യം പോലും പരിഗണിക്കാതെ അയാള്‍ ആ വിവാഹം നടത്തിയത്. 50 പവന്റെ സ്വർണ്ണവും കൊണ്ടാണ് അവളാ വീട്ടിലേക്ക് പോയത്. വിവാഹം കഴിഞ്ഞാലും പഠിത്തം മുടക്കില്ലെന്നും, ഡിഗ്രി കഴിഞ്ഞ ശേഷം അവള്‍ക്ക് ഇഷ്ടമുള്ള പോലെ ഡാൻസ് ക്ലാസിന് പോകാൻ അവസരം ഉണ്ടാക്കാം എന്നുമുള്ള വാഗ്ദാനങ്ങള്‍ക്കും ഉറപ്പ് നല്‍കലുകള്‍ക്കും ശേഷം നടന്ന ആർഭാടമായ വിവാഹം. വിവാഹ ശേഷം പക്ഷെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. അവള്‍ക്ക് വിവാഹത്തിന് വീട്ടുകാർ നല്‍കിയ മുഴുവൻ സ്വർണ്ണവും ആദ്യ ദിവസങ്ങളില്‍ തന്നെ അവന്റെ അച്ഛനും അമ്മയും വാങ്ങി സൂക്ഷിച്ചു. മാസം ഒന്ന് തികയും മുന്നേ, കാറ്ററിംഗ് ജോലിക്ക് കാലധരനെ സഹായിച്ചിരുന്ന ആളിനെ പറഞ്ഞു വിട്ടിട്ട് അവളെ അയാള്‍ പാചകത്തിന് കയ്യാള്‍ ആയി കൂടെ കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top