കുവൈത്ത് തണുപ്പിലേക്ക്…ഇന്നലെ രാത്രി മുതൽ സജീവമായ കാറ്റും തണുപ്പും

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

കുവൈത്ത് തണുപ്പിലേക്ക്…ഇന്നലെ രാത്രി മുതൽ സജീവമായ കാറ്റും തണുപ്പും

കുവൈറ്റിൽ വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്‌ചയിലുടനീളം താപനില താഴ്ന്നതന്നെ നിൽക്കുമെന്നും ചിലയിടങ്ങളിൽ ചിതറിയ രീതിയിലുള്ള മഴയ്ക്ക്സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ തണുപ്പിന്റെ കാഠിന്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ നനവ് കണക്കിലെടുത്ത് ജാഗ്രതപാലിക്കണമെന്ന്അധികൃതർനിർദ്ദേശിച്ചു.മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കൂടുതൽശക്തമാകാനാണ് സാധ്യത. രാത്രികാലങ്ങളിൽ താപനില ഗണ്യമായി കുറയാനിടയുള്ളതിനാൽ പുറത്തിറങ്ങുന്നവർ മതിയായ ശൈത്യകാല വസ്ത്രങ്ങൾ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top