മദീന: മദീന ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽപ്പെട്ട കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി.
അപകടത്തിൽ മരിച്ച ജലീൽ, ഭാര്യ തസ്നി, മകൻ ആദിൽ, മാതാവ് മൈമൂനത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ സുബഹി നമസ്ക്കാരത്തിന് ശേഷം മദീന ഹറമിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസാര ചടങ്ങുകൾ നടന്നത്. ഇതിന് പിന്നാലെയാണ് ഹാദിയയുടെ മരണവാർത്തയും പുറത്തുവരുന്നത്.
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേ ഹൈവേയിൽ ട്രെയിലർ റോഡിലേക്ക് വിലങ്ങനെ അശ്രദ്ധമായി തിരിഞ്ഞതാണ് ജലീലും കുടുംബവും സഞ്ചരിച്ചിരുന്ന
സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടാൻ കാരണമായത്. ജലീലിന്റെ ആറ് മക്കളിൽ മൂന്ന് പേർ നാട്ടിലായിരുന്നു. ഇവർ മദീനയിലെത്തിയാണ് ഉറ്റവർക്ക് അന്ത്യയാത്ര നൽകിയത്. ജലീലിന്റെ മറ്റൊരു മകൾ ആയിഷ (15) ചികിത്സയിൽ തുടരുകയാണ്. ഏറ്റവും ചെറിയ പെൺകുട്ടി പരുക്കുകളില്ലാതെ നേരത്തെ ആശുപത്രി വിട്ടിരുന്നു.
ഇന്ന് സുബഹി നമസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട മക്കളെ ആശ്വസിപ്പിക്കാനായി ബന്ധുക്കളും നാട്ടിൽ നിന്നും മദീനയിൽ എത്തിയിട്ടുണ്ട്. ഒരു കുടുംബത്തിന്റെയാകെ വിയോഗം പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം പ്രവാസി നോവിലഴ്ത്തിയിരിക്കുകയാണ്
