നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം

അപ്രതീക്ഷിത സൈനികനീക്കത്തിലൂടെ അമേരിക്ക, വെനസ്വേലൻപ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മ‌മായി നിരീക്ഷിച്ചുവരികയാണെന്നുംവെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


നിലവിലുള്ളപ്രശ്‌നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തരസമ്പർക്കത്തിലാണെന്നുംവിദേശകാര്യമന്ത്രാലയം അറിയിച്ചു.
നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യംകണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾഒഴിവാക്കാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top