വി. പ്രിയദർശിനി ജില്ലാ പ്രസിഡന്റ് ആകും

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

വി. പ്രിയദർശിനി ജില്ലാ പ്രസിഡന്റ് ആകും

കല്ലമ്പലം ഡിവിഷനിൽ നിന്ന് വിജയിച്ച സിപിഎമ്മിന്റെ വി.പ്രിയദർശിനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്.

കഴിഞ്ഞതവണ മണമ്പൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി.പി.എം വർക്കല ഏരിയ കമ്മിറ്റിയംഗം,അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയ സെക്രട്ടറി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
സി.പി.എം വർക്കല ഏരിയാ കമ്മിറ്റി അംഗമാണ്.

നാവായികുളത്തു നിന്നും വിജയിച്ച ബിപി മുരളിയെ വൈസ് പ്രസിഡന്റ് ആക്കാനാണ് ആലോചന..

Leave a Reply

Your email address will not be published. Required fields are marked *

Back To Top