മുട്ടവിലയിൽ ‘മുട്ടൻ’ കുതിപ്പ്
മുട്ടവിലയിൽ ‘മുട്ടൻ’ കുതിപ്പ്. സാധാരണക്കാരന്റെ ബജറ്റ് തെറ്റുന്നു, വില പത്തുരൂപയിലേക്ക് സംസ്ഥാനത്ത് കോഴിമുട്ട വില റെക്കോർഡ് ഉയരത്തിലേക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചുയരുന്നത്. നിലവിൽ ചില്ലറ വിൽപ്പന ശാലകളിൽ ഒരു മുട്ടയ്ക്ക് പത്ത് രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ നിന്നും മുട്ടയും പുറത്താകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ:ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപ്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും […]
ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.
കൊല്ലം കൊട്ടാരക്കരയിൽ സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മൈലം പള്ളിക്കൽ മുകളിൽ വീട്ടിൽ രഘു (49)വാണ് പിടിയിലായത്. പള്ളിക്കൽ ഏലാപുറത്തെ സർപ്പക്കാവിൽ ആണ് ഇയാൾ അതിക്രമിച്ചുകയറിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പഞ്ചായത്ത് മുൻ അംഗവുമായ രാധാമണിയുടെ ഭർത്താവാണ് രഘു. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. […]
ജനുവരി 27ന് ബാങ്ക് പണിമുടക്ക്
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് […]
ജനനായകൻ KSRTC തന്നെ
ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ ഇപ്പോഴാ? ചരിത്രത്തിൽ ആദ്യം”; സന്തോഷ വാർത്ത പങ്കുവച്ച് ഗണേഷ് കുമാർ സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം കെഎസ്ആർടിസിയെകുറ്റപ്പെടുത്തിയവർക്കും ഇകഴ്ത്തി കാണിച്ചവർക്കും വന്‍ കളക്ഷൻ നേടി ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും സ്നേഹ സമ്മാനം കെഎസ്ആര്‍ടിസിയ്ക്ക് അഭിമാന നിമിഷം. സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷൻ നേടിയാണ് കെഎസ്ആര്‍ടിസി ചരിത്രം കുറിച്ചത്. ഇന്നലെ മാത്രമുള്ള ആകെ വരുമാനം 13.02കോടി കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം മാണിത്. ടിക്കറ്റ് വരുമാനം […]
കണ്ണീർക്കടലായി നാടും പ്രവാസലോകവും: പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാല് കണ്മണികൾ
ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ഒരേ കുടുംബത്തിലെ നാലു കണ്മണികൾക്ക് ഇന്ന്(ചൊവ്വ) ദുബായുടെ മണ്ണിൽ അന്ത്യനിദ്ര. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിക്ക് ദുബായ് മുഹൈസിന 2ലെ(സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കും. ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിൽ നാലു സഹോദരങ്ങളുടെയും ഖബറടക്കം നടക്കും. ഇതിന് മുമ്പായി അബുദാബിയിലും പ്രാർഥന […]
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്
പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും മല്‍സരിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍. കെ കെ ഷൈലജ, ടി പി രാമകൃഷ്ണന്‍, വീണാ ജോര്‍ജ് തുടങ്ങിയവരേയും വീണ്ടും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കുമെന്നും സൂചനയുണ്ട്. എംഎല്‍എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം തവണ വ്യവസ്ഥ കാരണം മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഇത്തവണ ഓരോ മണ്ഡലം സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാനാണ് ചര്‍ച്ചകള്‍. […]
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
എറണാകുളത്ത് കാറിന് തീപിടിച്ച് അപകടം. എറണാകുളം വടവുകോട് ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് സമീപത്തായിരുന്നു സംഭവം. മൂന്നുപേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് യാത്രക്കാർ വളരെപ്പെട്ടന്ന് തന്നെ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ വാഹനം നിർത്തിയിട്ടിരുന്ന പുറംപോക്കിലേയ്ക്കും തീ പടർന്നു. പിന്നാലെ സമീപത്തെ കാടിനും വൈദ്യുതി ലൈനിലേയ്ക്കും തീ പടർന്നു. വൈദ്യുതി ലൈനിന്റെ കവറിംഗിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിവരമറിഞ്ഞ് തൃക്കാക്കരയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും […]
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപോര്‍ട്ടില്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ മലയാളം മാധ്യമമായ ട്വന്റി ഫോറാണ് റിപോര്‍ട്ട് ചെയ്തത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് […]
